Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right‘ഓപറേഷൻ സുപ്പാരി’ക്ക്...

‘ഓപറേഷൻ സുപ്പാരി’ക്ക് തുടക്കം: ഗുണ്ടകൾക്കെതിരെ നടപടി

text_fields
bookmark_border
operation supari
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ഓ​പ​റേ​ഷ​ൻ സു​പ്പാ​രി’ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​രം ശേ​ഖ​രി​ച്ച് ‘പേ​ഴ്​​സ​ണ​ൽ പ്രൊ​ഫൈ​ൽ’ ത​യാ​റാ​ക്കി പ​രി​ശോ​ധി​ച്ച് നി​ര​ന്ത​രം നി​രീ​ക്ഷ​ണം ന​ട​ത്തും.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, പി​ടി​ച്ചു​പ​റി, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം, കൂ​ലി​ത്ത​ല്ല് എ​ന്നീ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കും.

ഗു​ണ്ട​ക​ളു​ടെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഞ്ചാ​ര​വും നി​രീ​ക്ഷി​ച്ച് വി​ല​യി​രു​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഗു​ണ്ട​ക​ള്‍ക്കെ​തി​രെ ‘കാ​പ്പ’ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ല്‍ പാ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​ത്തി​ലെ സു​ര​ക്ഷ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം, ന​ല്ല​ന​ട​പ്പി​നാ​യു​ള്ള ബോ​ണ്ട് ഉ​ത്ത​ര​വും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. ഗു​ണ്ടാ സം​ഘ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ബി​സി​ന​സു​കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operation supari
News Summary - Operation Supari begins -action against gangsters
Next Story