Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right‘ഓപറേഷൻ സിന്ദൂർ’...

‘ഓപറേഷൻ സിന്ദൂർ’ രാഷ്ട്രത്തിന്‍റെ അഭിമാനമുയർത്തി -കേന്ദ്ര സഹമന്ത്രി

text_fields
bookmark_border
‘ഓപറേഷൻ സിന്ദൂർ’ രാഷ്ട്രത്തിന്‍റെ അഭിമാനമുയർത്തി -കേന്ദ്ര സഹമന്ത്രി
cancel
camera_alt

കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് സേ​ത്ത് പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സ​ഞ്ജ​യ്​ സേ​ത്ത്. പാ​ങ്ങോ​ട്​ സൈ​നി​ക കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രെ​യും സൈ​നി​ക​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് തു​ട​രും. പ്ര​തി​രോ​ധ രം​ഗ​ത്തെ ഉ​ൽ​പാ​ദ​ന​മു​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ‘ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്’ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കും. 2047ൽ ‘​വി​ക​സി​ത ഭാ​ര​തം’ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കാ​ൻ രാ​ജ്യം യ​ത്നി​ക്കു​ക​യാ​ണ്.

ദു​ര​ന്ത ഘ​ട്ട​ങ്ങ​ളി​ൽ സേ​ന ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ രാ​ജ്യ​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ക​ര​യി​ലും ജ​ല​ത്തി​ലും പ്ര​തി​രോ​ധ മു​റ​ക​ൾ​ക്ക് ശേ​ഷി​യു​ള്ള ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഏ​ക ഫോ​ർ​മേ​ഷ​നാ​ണ് പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്രം. രാ​ജ്യാ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല, ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ൾ​ക്കാ​യി സ്വ​യം ത​യാ​റാ​വു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സേ​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ന്‍റെ ആം​ബി​ബി​യ​സ് പ്ര​ക​ട​ന​ത്തി​നും മ​ന്ത്രി സാ​ക്ഷ്യം വ​ഹി​ച്ചു. ബ്രി​ഗേ​ഡി​യ​ർ അ​നു​രാ​ഗ് ഉ​പാ​ധ്യാ​യ, സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ, ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ​മാ​ർ, മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ലെ​യും ഗ​ർ​വാ​ൾ റെ​ജി​മെ​ന്‍റി​ലെ​യും സൈ​നി​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsUnion MinisterThiruvananthapuramOperation Sindoor
News Summary - 'Operation Sindoor' has made the nation proud - Union Minister of State
Next Story