Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:59 PM GMT Updated On
date_range 25 Sep 2020 11:59 PM GMTONLY FOR TVM തലവേദനയായി സി.ബി.െഎയും സുപ്രീംകോടതി നടപടിയും
text_fieldsbookmark_border
കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: സർക്കാറിനും സി.പി.എമ്മിനും തലവേദനയായി ലൈഫ് മിഷനിലെ സി.ബി.െഎ അന്വേഷണവും പെരിയ കേസിലെ സുപ്രീംകോടതി നടപടിയും. ലൈഫിലെ സി.ബി.െഎ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളുേമ്പാൾതന്നെ സി.പി.എം നേതൃത്വത്തിൻെറ ആശങ്ക അന്വേഷണ ഏജൻസിയുടെ അസാധാരണ നടപടിയിലാണ്. ഏജൻസിയെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുമോയെന്നാണ് ഏറെ ആശങ്ക. അന്വേഷണം വിദേശസംഭാവന സ്വീകരിച്ചതിൽ മാത്രമെന്ന വിലയിരുത്തലിലാണ് സെക്രേട്ടറിയറ്റ്. ചട്ടം ലംഘിച്ച് ഒരു കോടിയോ മുകളിലോ വരുന്ന വിദേശസംഭാവന കേസുകള്‍ സി.ബി.ഐക്കാണ് അന്വേഷിക്കാന്‍ അധികാരം. അതിൻെറ അടിസ്ഥാനത്തിലാണ് കേസ്. ചോദ്യം ചെയ്യലിൽ ആരൊക്കെ വരുമെന്ന ആശങ്കയും സി.പി.എമ്മിൽ വർധിച്ചു. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രിയെയും ഉപാധ്യക്ഷനായ തദ്ദേശമന്ത്രിെയയും ചോദ്യം ചെയ്യാൻ സി.ബി.െഎക്ക് സാധിക്കും. വിജിലൻസ് അന്വേഷണം അട്ടിമറിക്കാനാണ് സി.ബി.െഎ വരുന്നതെന്ന ആക്ഷേപമാണ് സി.പി.എം ഉയർത്തുന്നത്. പക്ഷേ, സി.ബി.െഎ യെ ഭയന്നാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് മുതിർന്നതെന്ന പ്രതിപക്ഷ ആക്ഷേപം പ്രതിരോധിക്കാൻ സി.പി.എം വിയർക്കും. അന്വേഷിക്കണമെന്ന ആഗസ്റ്റ് 21ലെ സെക്രേട്ടറിയറ്റ് അഭിപ്രായം മുഖ്യമന്ത്രി നടപ്പാക്കിയിരുന്നെങ്കിൽ ഇൗ ആക്ഷേപം ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിലുണ്ട്. പെരിയ കേസിൽ രാഷ്ട്രീയകൊലപാതകത്തിൽ പ്രവർത്തകരെ സംരക്ഷിക്കാൻ ഖജനാവിലെ പണം ചെലവഴിക്കുന്നെന്ന പ്രതിപക്ഷ ആക്ഷേപം വീണ്ടും ഉയരുകയാണ്. പക്ഷേ, അപ്പീൽ പോകാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്ന വിശദീകരണമാണ് സി.പി.എമ്മിന്.
Next Story