Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓൺലൈൻ തട്ടിപ്പ്:...

ഓൺലൈൻ തട്ടിപ്പ്: ഡോക്​ടറുടെ നഷ്​ടപ്പെട്ട പണം സൈബർ സെൽ വീണ്ടെടുത്തു

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പ്: ഡോക്​ടറുടെ നഷ്​ടപ്പെട്ട പണം സൈബർ സെൽ വീണ്ടെടുത്തു
cancel

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ കാർഡുടമക്ക് നഷ്​ടപ്പെട്ട 51,889 രൂപ സൈബർ സെല്ലി​െൻറ സമയോചിതമായ ഇടപെടലിലൂടെ വീണ്ടെടുത്തു.

ഇതുൾപ്പെടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്​ടപ്പെട്ട 2,93,231 രൂപയാണ് തിരുവനന്തപുരം സിറ്റി സൈബർ സെൽ തിരിച്ചുപിടിച്ച് ഉടമകൾക്ക് നൽകിയതെന്ന്​ സിറ്റി പൊലീസ്​ കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.

മണക്കാട് സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിനിരയായത്. തട്ടിപ്പു സംഘം എസ്.ബി.ഐ ​െക്രഡിറ്റ് കാർഡിൽ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടത്. ​െക്രഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്ത് പ്ലാറ്റിനം കാർഡാക്കി കൊടുക്കാമെന്നും അതിനായി കാർഡ് നമ്പർ നൽകണമെന്നും ആവശ്യപ്പെട്ടു.

നമ്പർ നൽകി അല്പസമയത്തിനു ശേഷം, അദ്ദേഹത്തി​െൻറ ഫോണിൽ വന്ന ഒ.ടി.പി നമ്പറും തന്ത്രപൂർവം കൈക്കലാക്കിയ സംഘം അക്കൗണ്ടിൽ നിന്ന്​ പണം തട്ടിയെടുക്കുകയായിരുന്നു. ലോക്​ഡൗണുമായി ബന്ധപ്പെട്ട് ഓൺലൈൻ വിപണികൾ സജീവമായത് മുതലെടുത്ത്​ തട്ടിപ്പുകളും വ്യാപകമായിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ്​ കമീഷണർ അറിയിച്ചു.

ഓൺലൈൻ തട്ടിപ്പിനിരയാകുന്ന തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് എത്രയും വേഗം സിറ്റി സൈബർ സെല്ലിലെ 9497975998 എന്ന നമ്പറിൽ അറിയിക്കാവുന്നതാണെന്ന്​ കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber cellonline fraudonline scam
News Summary - Online scam: Cyber cell recovers doctor's lost money
Next Story