Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓൺലൈൻ പണം തട്ടിപ്പ്:...

ഓൺലൈൻ പണം തട്ടിപ്പ്: ജനം ജാഗ്രത പാലിക്കണം –കമീഷണർ

text_fields
bookmark_border
ഓൺലൈൻ പണം തട്ടിപ്പ്: ജനം ജാഗ്രത പാലിക്കണം –കമീഷണർ
cancel

തി​രു​വ​ന​ന്ത​പു​രം: സ​മീ​പ​കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം പ​ണ​മി​ട​പാ​ടു​ക​ളി​ൽ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. പ​ണം ന​ഷ്​​ട​പ്പെ​ട്ട 95 ശ​ത​മാ​നം പ​രാ​തി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ കാ​ര​ണ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

സിം ​കാ​ർ​ഡ് ബ്ലോ​ക്കാ​യി, ബാ​ങ്കു​ക​ളു​ടെ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ (എ​സ്.​ബി.​ഐ-​യോ​നോ) ബ്ലോ​ക്കാ​യി, എ.​ടി.​എം കാ​ർ​ഡി​െൻറ സ​ർ​വി​സ് ബ്ലോ​ക്കാ​യി, ആ​ധാ​ർ കാ​ർ​ഡ് ലി​ങ്ക് ചെ​യ്യ​ണം, ​െക്ര​ഡി​റ്റ് കാ​ർ​ഡ് പോ​യ​ൻ​റ് റെ​ഡീം ചെ​യ്യ​ണം തു​ട​ങ്ങി നി​ത്യേ​ന ചെ​യ്യു​ന്ന പ​ല ഇ​ട​പാ​ടു​ക​ളി​ലും സ​ഹാ​യി​ക്കാ​ൻ വ​രു​ന്ന​വ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ​ണം ത​ട്ടി​ക്കു​ന്ന​ത്. രൂ​പ​ത്തി​ലും കാ​ഴ്​​ച​യി​ലും ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന സൈ​റ്റു​ക​ൾ ഉ​ണ്ടാ​ക്കി വി​ശ്വാ​സ്യ​ത കൈ​വ​രി​ച്ചാ​ണ് ത​ട്ടി​പ്പു സം​ഘ​ങ്ങ​ൾ ച​തി​യി​ലാ​ഴ്ത്തു​ന്ന​തെ​ന്നും ക​മീ​ഷ​ണ​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഒ. ​എ​ല്‍. എ​ക്​​സ് മു​ഖാ​ന്ത​രം പ​ട്ടാ​ള​ക്കാ​രു​ടെ വേ​ഷ​ത്തി​ലും അ​വ​രു​ടെ ഐ​ഡി കാ​ർ​ഡി​നു സ​മാ​ന​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കാ​ട്ടി ആ​രെ​ങ്കി​ലും വി​ൽ​ക്കാ​നി​ട്ടി​രി​ക്കു​ന്ന വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ, ബു​ള​ള​റ്റ്, ആ​ക്​​ടി​വ സ്​​കൂ​ട്ട​ർ തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി വ​സ്​​തു​ക്ക​ൾ വ​ള​രെ കു​റ​ഞ്ഞ​വി​ല​യി​ൽ വീ​ട്ടി​ലെ​ത്തി​ച്ചു ത​രാ​മെ​ന്ന വാ​ഗ്​​ദാ​നം ന​ൽ​കി മു​ൻ​കൂ​ർ പ​ണം വാ​ങ്ങി പ​റ്റി​ക്ക​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്​​തി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് പോ​ലു​ള​ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​പോ​ലും ഇ​ത്ത​ര​ക്കാ​ർ ഇ​ര​ക​ളെ വീ​ഴ്ത്തു​ന്നു.

വാ​ട്​​സ്ആ​പി​ലും, ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലും അ​പ​രി​ചി​ത​രാ​യ സ്ത്രീ​ക​ള്‍ പു​രു​ഷ​ന്മാ​രു​മാ​യി ചാ​റ്റി​ങ്ങും തു​ട​ർ​ന്ന് വി​ഡി​യോ​കാ​ളും ഉ​ണ്ടാ​കു​ന്നു. ഇ​ത്ത​രം കാ​ളു​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള​ള മെ​സേ​ജു​ക​ളും ല​ഭി​ക്കും. പ​ണം ന​ൽ​കാ​ത്ത പ​ക്ഷം മോ​ർ​ഫ് ചെ​യ്​​ത വി​ഡി​യോ, ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ൽ​കു​മെ​ന്നും യൂ​ട്യൂ​ബി​ലും, ഫേ​സ്ബു​ക്കി​ലും ന​ൽ​കാ​തി​രി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. അ​പ​രി​ചി​ത​രു​മാ​യു​ള​ള ചാ​റ്റി​ങ്ങും വി​ഡി​യോ കാ​ളു​ക​ളും ഒ​ഴി​വാ​ക്കു​ക​യും പ​രി​ചി​ത​രാ​യ​വ​രെ മാ​ത്രം സു​ഹൃ​ത്തു​ക്ക​ളാ​യി അ​ഡ്​​മി​റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ​യും മാ​ത്ര​മേ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ ത​ട​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Money Scam
News Summary - Online Money Scam
Next Story