Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിതുരയിൽ ഒരാളെ...

വിതുരയിൽ ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി

text_fields
bookmark_border
missing
cancel
camera_alt

പൊ​ന്നാം​ചു​ണ്ട് പാ​ല​ത്തി​ൽ​നി​ന്ന്​ വീ​ണ് കാ​ണാ​താ​യ ആ​ൾ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

വി​തു​ര: വി​തു​ര പൊ​ന്നാം​ചു​ണ്ട് പാ​ല​ത്തി​ൽ​നി​ന്ന് സ്കൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ ഒ​രാ​ളെ കാ​ണാ​താ​യി. വി​തു​ര കൊ​പ്പം സ്വ​ദേ​ശി സോ​മ​നെ(62)​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​ണ് സോ​മ​ൻ. വാ​മ​ന​പു​രം ന​ദി​ക്ക് കു​റു​കെ​യു​ള്ള കൈ​വ​രി​യി​ല്ലാ​ത്ത പാ​ല​ത്തി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ സ​മ​യ​ത്താ​ണ് സ്‌​കൂ​ട്ട​റു​മാ​യി സോ​മ​ൻ എ​ത്തി​യ​ത്.

പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സോ​മ​ൻ മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട്​ ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബ ഡൈ​വി​ങ് ടീ​മും ചേ​ർ​ന്ന്​ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ നി​ർ​ത്തി​വെ​ച്ച തി​ര​ച്ചി​ൽ ഇ​ന്ന് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMissingTrivandrum news
News Summary - One person went missing in Vithura
Next Story