Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

107.64 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
107.64 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ
cancel
camera_alt

ബിജു

Listen to this Article

തിരുവനന്തപുരം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ 107.644 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. തമ്പാനൂർ രാജാജി നഗർ, ഫ്ലാറ്റ് നമ്പർ 326ൽ ബിജുവിനെയാണ് (ഊച്ചി ബിജു -53) സിറ്റി ഡാൻസാഫ് സംഘവും കന്റോൺമെന്റ് പൊലീസും ചേർന്ന് പിടികൂടിയത്.

നാല് പാക്കറ്റുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ബംഗളൂരുവിൽനിന്ന് കടത്തികൊണ്ടുവന്നതാണ് എം.ഡി.എം.എ. സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബിജു പിടിയിലായത്. ജനറൽ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

പ്രതിയെ കന്‍റോണ്‍മെന്‍റ് പൊലീസിന് കൈമാറി. തിരുവനന്തപുരം നഗരത്തിലെ മയക്കുമരുന്ന് വിൽപന കേസുകളിലെ സ്ഥിരം കുറ്റവാളിയാണ് ബിജുവെന്ന് പൊലീസ് പറയുന്നു. കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ഇയാൾക്കെതിരെ രണ്ട് തവണ കപ്പാ നിയമപ്രാകരം നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ടയിൽ 157 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെയും പിടികൂടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One person arrested with MDMA
Next Story