Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണവിപണി: ഇടപെടലുമായി കൃഷിവകുപ്പ്

text_fields
bookmark_border
കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കുടപ്പനക്കുന്നിൽ
ഓണവിപണി: ഇടപെടലുമായി കൃഷിവകുപ്പ്
cancel

പേരൂർക്കട: ഓണക്കാലത്ത് കർഷകർക്ക് അധ്വാനത്തിന് അർഹമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി 2026 സംസ്ഥാനതല കർഷകച്ചന്ത സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10.30ന് കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

‘കർഷകന് ന്യായവില, ഉപഭോക്താവിന് ന്യായവില’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ചന്തകൾ ഓണവിപണിയിലെ വിലക്കയറ്റം തടയുന്നതിനും കർഷകരുടെയും ഉപഭോക്താക്കളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രധാന വിപണി ഇടപെടലാണ്. ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പഴം-പച്ചക്കറികളുടെ സംഭരണവും ആദ്യ വിൽപ്പനയും, പൂക്കളമൊരുക്കാൻ ആവശ്യമായ പുഷ്പ സംഭരണവും വിൽപ്പനയും നടക്കും. കൂടാതെ ‘കേരളാഗ്രോ’ ബ്രാന്റഡ് ഉൽപ്പന്നങ്ങളുടെ വിപണനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയ വനിതാ കർഷകയെ ആദരിക്കും. ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി , ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam Market: Agriculture Department to intervene
Next Story