Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസത്യപ്രതിജ്ഞ; നഗരത്തിൽ...

സത്യപ്രതിജ്ഞ; നഗരത്തിൽ ഗതാഗത ക്രമീകരണം

text_fields
bookmark_border
സത്യപ്രതിജ്ഞ; നഗരത്തിൽ ഗതാഗത ക്രമീകരണം
cancel
camera_alt

മ​ന്ത്രി​സ​ഭ രൂ​പ​ക​ൽ​പ​ന ച​ർ​ച്ച​ക്കി​ടെ വ​ഴു​ത​ക്കാ​ടു​ള്ള ത​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നു​മാ​യി സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല. (ഫോട്ടോ-വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്)

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ ഏഴുമുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങളും സജീകരിച്ചു. വാഹനങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് 0471 2558731, 9497930055 നമ്പരുകളിൽ ബന്ധപ്പെടാം.

ഗതാഗത ക്രമീകരണം

  • പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജങ്ഷൻ-തൈക്കാട് വഴി പോകണം.
  • പി.എം.ജി ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ജി.വി. രാജ-എൽ.എം.എസ്-മ്യൂസിയം-മാനവീയം റോഡ്-ആൽത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജങ്ഷൻ-തൈക്കാട് വഴി പോകണം.
  • ഓവർ ബ്രിഡ്‌ജ് ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്‌ജ്-തമ്പാനൂർ-മോഡൽ സ്കൂൾ-പനവിള-ബേക്കറി ഫ്ലൈ ഓവർ വഴി പോകണം.

പാർക്കിങ് സ്ഥലങ്ങൾ

  • സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവർ വരുന്ന എം.എൽ.എ/എം.പിമാരുടെ വാഹനങ്ങൾ ആർ.ബി.ഐ-ബേക്കറി ജങ്ഷൻ-വാൻറോസ്-ജേക്കബ്‌സ് ജങ്ഷൻ-ഗേറ്റ്-നാല് വഴി സെക്രട്ടേറിയറ്റിനകത്ത് പാർക്ക് ചെയ്യണം.
  • ഉദ്യോഗസ്ഥർ, പൊലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങൾ ആർ.ബി.ഐ-ബേക്കറി ജങ്ഷൻ-വാൻറോസ്-ജേക്കബ്‌സ് ജങ്ഷൻ വഴി ഗേറ്റ്- നാല് ഭാഗത്ത് യാത്രക്കാരെ ഇറക്കിയശേഷം സംസ്കൃത കോളജ് ഗ്രൗണ്ട്, യൂനിവേഴ്സിറ്റി കാമ്പസ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
  • സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ വരുന്ന പ്രവർത്തകർ, പൊതുജനങ്ങൾ ഗേറ്റ് രണ്ട്, പുളിമൂട് ആയുർവേദ കോളജ് ജങ്ഷൻ, മോഡൽ സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിൽ ആൾക്കാരെ ഇറക്കിയശേഷം പാർക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.
  • പ്രവർത്തകരെ കൊണ്ട് വരുന്ന വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക-ലോർഡ്‌സ്‌ ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും, കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യണം.
  • പ്രവർത്തകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്, സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, പൂജപ്പുര എൽ.ബി.എസ് കോളജ് ഗ്രൗണ്ട്, എൽ.എം.എസ് കോമ്പൗണ്ട്, ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, ചാല ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മോഡൽ സ്കൂൾ കോമ്പൗണ്ട്, സംഗീത കോളജ് കോമ്പൗണ്ട്, ആർട്‌സ് കോളജ് കോമ്പൗണ്ട്, വിമൻസ് കോളജ് കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മൾട്ടിലെവൽ പാർക്കിങ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ‌് (പേ ആൻഡ് പാർക്കിങ്), വെള്ളയമ്പലം വാട്ടർ അതോറിറ്റി കോമ്പൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്, ടാഗോർ തിയറ്റർ കോമ്പൗണ്ട്, പി.എം.ജി-ലോ കോളജ് റോഡ്, കവടിയാർ-കുറവൻകോണം റോഡ് (ഇടത് വശം), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ-കേശവദാസപുരം റോഡ് (ഇടത് വശം) എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം.
  • മോട്ടോർ സൈക്കിളുകളിൽ വരുന്നവർ പുളിമൂട്-ഓവർബ്രിഡ്‌ജ്‌ റോഡ് (ഇരു വശങ്ങളിലും) എ.കെ.ജി-സ്പെൻസർ റോഡ്, വി.ജെ.ടി-ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cityoath takingTraffic arrangementsThiruvananthapuram
News Summary - Oath-taking; Traffic arrangements in the city
Next Story