കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsഅനിൽകുമാർ
തിരുവനന്തപുരം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷണം നടത്തിയ പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയതായി ഐ.ജി.പിയും സിറ്റി പൊലീസ് കമീഷണറുമായ ജി. സ്പർജൻകുമാർ അറിയിച്ചു.
ചെങ്കൽചൂള വില്ലിയപ്പൻ കോവിലിന് സമീപം ഷെഡിൽ നിന്നും കണ്ണാംതുറ രാജീവ് നഗർ രാജേഷ് ഭവനിൽ വാടകക്ക് താമസിക്കുന്ന അനിൽകുമാർ എന്ന ജയകുമാറി(34)നെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി ജയിൽശിക്ഷ അനുഭവിച്ച കുപ്രസിദ്ധ മോഷ്ടാവാണ് പിടിയിലായ അനിൽകുമാർ.
തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശത്തുള്ള വീട്ടിൽ നിന്നും പകൽ വാതിൽ പൊളിച്ചുകയറി നൂറ് പവൻ സ്വർണം, തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്സിൽനിന്ന് സ്വർണവും പണവും, മഞ്ഞാലിക്കുളത്തെ ലേഡീസ് ഹോസ്റ്റലിൽ കയറി മൊബൈൽ ഫോണുകൾ എന്നിവ കവർന്ന കേസിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

