Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മൃഗശാലക്ക്​ പുതിയ കൂടൊരുക്കം’ നോൺ സ്​റ്റോപ്പായി ചർച്ചകൾ​; സഫലമാകുമോ മുഖ്യമന്ത്രിയുടെ നിർദേശം

text_fields
bookmark_border
‘മൃഗശാലക്ക്​ പുതിയ കൂടൊരുക്കം’ നോൺ സ്​റ്റോപ്പായി ചർച്ചകൾ​; സഫലമാകുമോ മുഖ്യമന്ത്രിയുടെ നിർദേശം
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ മൃ​ഗ​ശാ​ല വ​ന​മേ​ഖ​ല​യോ​ട്​ ചേ​ർ​ന്ന പ്ര​ദേ​ശ​ത്തേ​ക്ക്​ മാ​റ്റാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ ജീ​വ​ൻ​വെ​ക്കു​മോ എ​ന്നാ​ണ്​ ഉ​യ​രു​ന്ന ചോ​ദ്യം. 54 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള മ്യൂ​സി​യ​ത്തി​ൽ 35 ഏ​ക്ക​റി​ലാ​ണ് മൃ​ഗ​ശാ​ല ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 1859ൽ ​സ്ഥാ​പി​ത​മാ​യ മൃ​ഗ​ശാ​ല​യി​ൽ നി​ല​വി​ൽ 92 വ​ർ​ഗ​ങ്ങ​ളി​ലാ​യി 997 മൃ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 28 വ​ർ​ഗ​ങ്ങ​ൾ സ​സ്ത​നി​ക​ളാ​ണ്.ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം മൃ​ഗ​ശാ​ല​യി​ലെ പ്ര​വേ​ശ​ന​ടി​ക്ക​റ്റി​ൽ​നി​ന്നു​മാ​ത്രം ല​ഭി​ച്ച​ത് അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ്. ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ​വും ചൂ​ണ്ടി​ക്കാ​ട്ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ മൃ​ഗ​ശാ​ല​യെ ന​ഗ​ര​ത്തി​ൽ​നി​ന്ന് മാ​റ്റാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. മൃ​ഗ​ശാ​ല​യെ വ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു മാ​റ്റി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്ത​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​പ​രി​പാ​ടി​യി​ലെ പ​രാ​മ​ർ​ശ​മാ​ണ് ച​ർ​ച്ച​ക​ളെ വീ​ണ്ടും ചൂ​ടു​പി​ടി​പ്പി​ച്ച​ത്.

ച​ർ​ച്ച​ക​ളു​ടെ തു​ട​ക്കം

2012-ൽ ​കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ വ​നം​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് സ​മാ​ന​മാ​യ ച​ർ​ച്ച​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. മൃ​ഗ​ശാ​ല​യെ മ​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം ആ​ദ്യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ന്ന​ത്തെ സ്ഥ​ലം എം.​എ​ൽ.​എ കെ. ​മു​ര​ളീ​ധ​ര​നാ​യി​രു​ന്നു. മൃ​ഗ​ശാ​ല മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നും മൃ​ഗ​ങ്ങ​ളു​ടെ മ​ര​ണ​നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ആ​വ​ശ്യം. അ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച വ​കു​പ്പു​മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി വ​നം​വ​കു​പ്പി​ൽ നി​ന്ന് 250 ഏ​ക്ക​ർ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മൃ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ

മൃ​ഗ​ങ്ങ​ളെ വ​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​തെ ഇ​രു​മ്പു​കൂ​ടു​ക​ളി​ൽ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ​മ​ല്ല. അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ അ​തു​പോ​ലെ പ​ക​ർ​ന്നു​ന​ൽ​കു​ന്ന വി​ശാ​ല​മാ​യ തു​റ​ന്ന കൂ​ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണ് ശാ​സ്ത്രീ​യ​മാ​യ സം​ര​ക്ഷ​ണ​മാ​ർ​ഗം. ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​ത് മ​നു​ഷ്യ​രെ​പ്പോ​ലെ മൃ​ഗ​ങ്ങ​ൾ​ക്കും രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്നു​ണ്ട്. മൃ​ഗ​ശാ​ല​യു​ടെ ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന മ​ലി​ന​ജ​ലം രോ​ഗ​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മൃ​ഗ​ങ്ങ​ളു​ടെ മ​ര​ണ​നി​ര​ക്കി​ൽ കു​റ​വു​വ​ന്നെ​ങ്കി​ലും 17 വ​യ​സ്സു​ള്ള വെ​ള്ള​ക്ക​ടു​വ​യും 11 വ​യ​സ്സു​ള്ള പെ​ൺ​ക​ടു​വ​യും ഇ​ക്കൊ​ല്ല​മാ​ണ് മൃ​ഗ​ശാ​ല​ക്ക്​ ന​ഷ്ട​മാ​യ​ത്.

മാ​തൃ​ക തൃ​ശൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ചെ​മ്പൂ​ക്കാ​വി​ൽ 13 ഏ​ക്ക​ർ സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്തി​രു​ന്ന തൃ​ശൂ​ർ മൃ​ഗ​ശാ​ല​യെ പു​ത്തൂ​രി​ലെ 336 ഏ​ക്ക​ർ സ്ഥ​ല​ത്തേ​ക്കാ​ണ് വ​നം​വ​കു​പ്പ് മാ​റ്റി​യ​ത്. അ​ട​ച്ചി​ട്ട ചെ​റി​യ കൂ​ടു​ക​ൾ​ക്കു​പ​ക​രം മൃ​ഗ​ങ്ങ​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യ​രീ​തി​യി​ൽ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന തു​റ​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം, വി​ശാ​ല​മാ​യ 23 വാ​സ​സ്ഥ​ല​ങ്ങ​ൾ, പാ​ർ​ക്കി​ങ് സൗ​ക​ര്യം, സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം, മൃ​ഗ​ശാ​ല ആ​ശു​പ​ത്രി, കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലു​ണ്ട്. ഈ ​മാ​തൃ​ക​യാ​ണ് ത​ല​സ്ഥാ​ന​ത്തെ മൃ​ഗ​ശാ​ല​മാ​റ്റ​ത്തി​നും വി​ദ​ഗ്ധ​ർ മാ​തൃ​ക​യാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നെ​യ്യാ​ർ, പാ​ലോ​ട് തു​ട​ങ്ങി കാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യെ മാ​റ്റി​സ്ഥാ​പി​ക്കാ​നാ​ണ് ആ​ലോ​ച​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

സ​ഫാ​രി മാ​തൃ​ക സ്വാ​ഗ​തം ചെ​യ്യു​ന്നു

വി​ശാ​ല​മാ​യൊ​രു സ​ഫാ​രി മാ​തൃ​ക​യി​ലാ​ണ് മൃ​ഗ​ശാ​ല​യെ മാ​റ്റു​ന്ന​തെ​ങ്കി​ൽ പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെയ്യുന്നു എ​ന്നാ​ണ്​ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ വാ​ദം. നി​ല​വി​ൽ സ്വാ​ഭാ​വി​ക​മാ​യി വ​ള​ർ​ന്ന പ​ച്ച​പ്പാ​ണ് മൃ​ഗ​ശാ​ല​യി​ലു​ള്ള​ത്. മൃ​ഗ​ങ്ങ​ൾ ഈ ​പ​രി​ത​സ്ഥി​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഇ​വി​ടെ​യു​ള്ള അ​തേ ചു​റ്റ​ള​വി​ലു​ള്ള കാ​ട്ടി​ലും മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പു​ത്തൂ​ർ മാ​തൃ​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ഗു​ണം ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

പ​ച്ച​പ്പ് നി​ല​നി​ർ​ത്ത​ണം

കൊ​ൽ​ക്ക​ത്ത, തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​ക​ളാ​ണ് ഇ​ന്ത്യ​യി​ലെ പ്ര​കൃ​തി​ദ​ത്ത​മാ​യ മൃ​ഗ​ശാ​ല​ക​ളാ​യി ഒ​രു​കാ​ല​ത്ത് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മ​ലി​നീ​ക​ര​ണ​വും പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളും വ​ർ​ധി​ച്ച​ത് മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​വ​ന്നു. മൃ​ഗ​ശാ​ല​യെ ന​ഗ​രാ​ന്ത​രീ​ക്ഷ​ത്തി​നു പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളോ​കെ​ട്ടി​ട​ങ്ങ​ളോ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നോ​ട് വി​യോ​ജി​പ്പാ​ണ്. നി​ല​വി​ലെ പ​ച്ച​പ്പി​നെ സം​ര​ക്ഷി​ത വ​ന​മാ​ക്കി നി​ല​നി​ർ​ത്ത​ണം. മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ക്കൂ​ടി ന​ട​പ്പാ​ത നി​ർ​മി​ച്ചാ​ൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​ർ​ക്ക് ഇ​രു​ന്ന് ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​നാ​കും.

മു​ത​ലാ​ളി​മാ​ർ​ക്ക് മ​റി​ച്ച് കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ പി​ന്നി​ലെ​ന്ന് ചോ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ലെ മൃ​ഗ​ശാ​ല മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്റെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ മു​ൻ എം.​എ​ൽ.​എ വി.​കെ. പ്ര​ശാ​ന്ത് വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നു. മൃ​ഗ​ശാ​ല​യും മ്യൂ​സി​യ​വും പ​റി​ച്ചു​ന​ടാ​നു​ള്ള ശ്ര​മം മു​മ്പും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ശ്ര​മം വാ​ണി​ജ്യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ത്​ ഗു​ണ​ക​ര​മാ​കു​മെ​ന്ന വാ​ദ​ങ്ങ​ളും മ​റു​വ​ശ​ത്ത്​ ശ​ക്ത​ത​മാ​കു​ന്നു.

എ​ന്താ​യാ​ലും ഇ​പ്പോ​ൾ അ​തു​സം​ബ​ബ​ന്ധി​ച്ച്​ തീ​രു​മാ​നം ഒ​ന്നും ആ​യി​ട്ടി​ല്ലെ​ന്നും ഒ​രു നി​ർ​ദ്ദേ​ശം മാ​ത്ര​മാ​ണ്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​തെ​ന്നു​മാ​ണ്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ​

ഒ​രു വ​ർ​ഷം 12 ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു. എ​ട്ടു​കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ഉ​ണ്ടാ​കു​ന്നു​ണ്ട്. മൃ​ഗ​ശാ​ല​യും മ്യൂ​സി​യ​വും ഒ​ക്കെ പ​റി​ച്ചു ന​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​ല​ത​വ​ണ മു​ൻ​പും ന​ട​ന്നി​ട്ടു​ണ്ട്. വാ​ണി​ജ്യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ശ്ര​മം അ​നു​വ​ദി​കി​ല്ലെ​ന്നാ​ണ്​ വി.​കെ. പ്ര​ശാ​ന്ത്​ പ​റ​യു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗ​ശാ​ല നെ​യ്യാ​റി​ലേ​ക്കോ മ​റ്റോ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ന്നോ​ട്ടു​വെ​ച്ച​ത്. അ​തി​നു​ശേ​ഷം നി​ല​വി​ലെ സ്ഥ​ലം ‘മാ​ഡി​സ​ൺ സ്‌​ക്വ​യ​ർ’ പോ​ലെ​യോ പ്രാ​ഗി​ലെ സ്‌​ക്വ​യ​ർ പോ​ലെ​യോ അ​തി​മ​നോ​ഹ​ര​മാ​യ സ്‌​ക്വ​യ​റാ​ക്കി മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. മൃ​ഗ​ശാ​ല നി​ല​വി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ മൃ​ഗ​ത്തി​നും അ​വ​രു​ടേ​താ​യ സ്വാ​ഭാ​വി​ക വാ​സ​സ്ഥ​ല​മു​ണ്ടെ​ന്നും, അ​തി​നാ​ൽ നെ​യ്യാ​ർ പോ​ലെ​യോ അ​ല്ലെ​ങ്കി​ൽ അ​തു​പോ​ലെ​യു​ള്ള മ​റ്റ് വ​ന​മേ​ഖ​ല​ക​ളി​ലേ​ക്കോ മൃ​ഗ​ശാ​ല മാ​റ്റു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Non-stop discussions on new enclosure for zoo
Next Story