Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്റ്റോപ് മെമ്മോക്ക്​...

സ്റ്റോപ് മെമ്മോക്ക്​ പുല്ലുവില; ഒരേക്കർ വയൽ വീണ്ടും നികത്തുന്നു

text_fields
bookmark_border
stop memo
cancel
camera_alt

1. സ്റ്റോ​പ് മെ​മ്മോ 2. ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള​യി​ൽ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന വ​യ​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്റ്റോ​പ് മെ​മ്മോ​ക്ക്​ പു​ല്ലു​വി​ല; ക​ഴ​ക്കൂ​ട്ടം വെ​ട്ടു​റോ​ഡി​ലെ ഡേ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രേ​ക്ക​ർ വ​രു​ന്ന വ​യ​ൽ​ഭൂ​മി വീ​ണ്ടും നി​ക​ത്തു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണ്ണ​ടി​ക്കാ​ൻ പൊ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ ആ​രം​ഭി​ച്ച​താ​ണ് വ​യ​ൽ​ഭൂ​മി നി​ക​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ.

കൃ​ഷി ആ​വ​ശ്യ​ത്തി​നെ​ന്ന് കാ​ട്ടി നി​യ​മ​വി​രു​ദ്ധ​മാ​യി തെ​റ്റി​യാ​റി​ന് കു​റു​കെ ക​ഴ​ക്കൂ​ട്ടം പോ​ത്ത​ൻ​കോ​ട് റോ​ഡി​ൽ സ്ഥ​ലം ഉ​ട​മ നി​ർ​മി​ച്ച പാ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യി​ട്ട് ആ​ദ്യം വ​യ​ൽ നി​ക​ത്ത​ൽ ആ​രം​ഭി​ച്ച​ത്. പ​രാ​തി വ​ന്ന​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ക​ത്ത​ൽ നി​ർ​ത്തി വെ​ച്ചി​രു​ന്നു.

ഡേ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട നി​ല​മാ​ണെ​ന്ന് കൃ​ഷി വ​കു​പ്പ് ക​ണ്ടെ​ത്തി​യ സ്ഥ​ലം നി​ക​ത്തു​ന്ന​തി​നെ​തി​രെ സ്ഥ​ല​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ക​ഴ​ക്കൂ​ട്ടം വി​ല്ലേ​ജ് ഓ​ഫി​സ​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി. ഇ​തി​ന് പു​ല്ലു​വി​ല ന​ൽ​കി​യാ​ണ് നി​ക​ത്ത​ൽ ന​ട​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ വ​ലി​യ ലോ​റി​ക​ളി​ലെ​ത്തി മ​ണ്ണ​ടി​ക്കാ​ൻ പൊ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി. ക​മീ​ഷ​ണ​ർ​ക്ക​ട​ക്കം റ​വ​ന്യൂ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.

വ​യ​ൽ​ഭൂ​മി ഡേ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​താ​ണ് നി​ക​ത്ത​ലി​ന് പ​ഴു​ത് ഒ​രു​ക്കു​ന്ന​ത്. ഡേ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ല​ക്ട​റോ​ടും ന​ഗ​ര​സ​ഭ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ളു​ക​യാ​ണ്. ഇ​തി​നു പി​ന്നി​ൽ വ​ലി​യ അ​ഴി​മ​തി​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ഇ​പ്പോ​ൾ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ വ​യ​ൽ നി​ക​ത്തി​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​നി​യും ഇ​വി​ടെ നി​ക​ത്ത​ൽ തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram News
News Summary - No concern over-Stop memo-One acre field is being re-filled again
Next Story