കാർഷിക സമൃദ്ധിയുടെ നിറവറിയിച്ച് നിറപുത്തരി കൊയ്ത്തുത്സവം; നിറപുത്തറി നിറക്കൽ ആഗസ്റ്റ് മൂന്നിന്
text_fieldsതിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ നിറ സൂചകമായി പുത്തരിക്കണ്ടം മൈതാനത്ത് നിറപുത്തരി കൊയ്ത്തുത്സവം. മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിറപുത്തറി ഏറ്റുവാങ്ങാൻ മേയർ വി.വി. രാജേഷും സംഘവും സന്നിഹിതരായിരുന്നു. മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി കൊയ്ത്തുത്സവം ചിങ്ങപ്പിറവിക്ക് മുന്നോടിയായാണ് നടക്കുന്നത്. കൊയ്തെടുത്ത നെൽക്കതിർ ക്ഷേത്ര നടയിൽ സമർപ്പിച്ചു. നിറപുത്തിരി നിറക്കൽ ചടങ്ങ് ആഗസ്റ്റ് മൂന്നിന് നടക്കും.
കാർഷികസമൃദ്ധിയുടെ നിറവിന്റെ സൂചകമായി ക്ഷേത്രങ്ങളും വീടുകളും നിറപുത്തിരി നിറക്കുന്നതാണ് ചടങ്ങ്. പഞ്ഞകർക്കടകത്തിന്റെ വറുതിയിൽനിന്ന് മനസ്സും വീടും നിറക്കാനുള്ള വിശ്വാസവും ഇതിന് പിന്നിലുണ്ട്. ആഗസ്റ്റ് മൂന്നിന് പുലർച്ചക്ക് ക്ഷേത്രത്തിനുള്ളിലെത്തിച്ചാണ് പുത്തിരിനിറക്കുക. പുത്തരിക്കണ്ടം മൈതാനത്ത്നിന്ന് തലചുമടായാണ് മേയറും സംഘവും നെൽക്കതിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിച്ചത്. ക്ഷേത്ര ഭാരവാഹികൾ നെൽക്കതിർ ഏറ്റുവാങ്ങി.
കൊയ്ത്തുത്സവത്തിന്റെ ഭാഗമായ കർഷകർക്ക് മന്ത്രി പുടവകളും വിതരണം ചെയ്തു. കാലങ്ങളായി മുടങ്ങിക്കിടന്ന പരമ്പരാഗത ചടങ്ങുകൾ വീണ്ടും നടത്തുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. പരമ്പരാഗത ചടങ്ങുകൾ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി സി.പി. ജോണും പ്രതികരിച്ചു.
വി. മുരളീധരൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ ആശാനാഥ് കൗൺസിലർമാരായ കരമന അജിത്, വി. സത്യവതി, എം.ആർ. ഗോപൻ, ജി.എസ്. മഞ്ജു, പാറ്റൂർ രാധാകൃഷ്ണൻ, ചെമ്പഴന്തി ഉദയൻ, സിന്ധു ശശി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

