യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കേസിൽ ഒമ്പതുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടം, പാപ്പൻചാണി ഭാഗങ്ങളിലെ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർക്ക് വെട്ടുകൊണ്ട കേസിൽ ഇരുവിഭാഗങ്ങളിലുംപെട്ട ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം സ്വദേശികളായ നിഖിൽ (19), രഞ്ജുലാൽ (20), അഖിൽ (23), അനീഷ് (25), രത്നരാജ് (37), ജിത്തു ജയൻ (24), നിധീഷ് (19), രാഹുൽ (30), അനിൽ (32) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 7.30 ഒാടെയാണ് സംഭവം. ഒരു സംഘത്തിലെ നേതാവിെൻറ ഒാട്ടോ റിക്ഷയിൽ മറ്റേ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുസംഘങ്ങളും വണ്ടിത്തടം കവിത തീയറ്ററിന് സമീപം സംഘടിച്ച് വാളും വെട്ടുകത്തിയും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടാൻ കാരണം.
ഫോർട്ട് അസി. കമീഷണർ ഷാജിയുടെ നിർദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, വേണു, എ.എസ്.ഐ ജയിംസ്, സി.പി.ഒമാരായ അജിത്ത്, പ്രകാശ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

