Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightെനയ്യാറ്റിൻകര ഇത്തവണ...

െനയ്യാറ്റിൻകര ഇത്തവണ ആര്​ പിടിക്കും?

text_fields
bookmark_border
െനയ്യാറ്റിൻകര ഇത്തവണ ആര്​ പിടിക്കും?
cancel

നെ​യ്യാ​റ്റി​ന്‍ക​ര: എ​ൽ.​ഡി.​എ​ഫി​നെ​യും യു.​ഡി.​എ​ഫി​നെ​യും മാ​റി​മാ​റി തു​ണ​ച്ച ച​രി​ത്ര​മു​ള്ള നെ​യ്യാ​റ്റി​ൻ​ക​ര ഇ​ത്ത​വ​ണ ആ​ര്​ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന്​ ക​ണ്ട​റി​യേ​ണ്ട കാ​ര്യ​മാ​ണ്. മ​ണ്ഡ​ല​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള പ്ര​ച​ര​ണ​ത്തി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണെ​ന്ന്​ വ്യ​ക്​​തം. അ​ഞ്ച് പ​ഞ്ചാ​യ​ത്തും ഒ​രു ന​ഗ​ര​സ​ഭ​യു​മ​ട​ങ്ങി​യ മ​ണ്ഡ​ല​ത്തി​ല്‍ ജാ​തി വോ​ട്ട് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ നി​ര്‍ണാ​യ​ക​മാ​ണ്.

നെ​യ്യാ​റ്റി​ന്‍ക​ര ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​ക്ക് വ​ലി​യ വോ​ട്ട് നേ​ടാ​നാ​യ​ത്​ എ​ൻ.​ഡി.​എ​ക്ക് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ഹാ​ട്രി​ക്​ വി​ജ​യം തേ​ടി​യാ​ണ്​ സി​റ്റി​ങ്​ എം.​എ​ല്‍.​എ സി.​പി.​എ​മ്മി​ലെ ആ​ന്‍സ​ല​ന്‍ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്​. എ​ന്നാ​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കൂ​ടി​യാ​യ മു​ന്‍ മ​ന്ത്രി​യും സ്പീ​ക്ക​റു​മാ​യ എ​ന്‍. ശ​ക്ത​ൻ മ​ത്സ​ര​ത്തി​ന്​ എ​ത്തി​യ​തോ​ടെ മ​ണ്ഡ​ലം ക​ടു​ത്ത മ​ത്സ​ര​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന്​ ഉ​റ​പ്പ്. 1

991, ‘96, ‘2001 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ത​മ്പാ​നൂ​ർ ര​വി​യി​ലൂ​ടെ കോ​ൺ​ഗ്ര​സ്​ ഹാ​ട്രി​ക്​ വി​ജ​യം നേ​ടി​യ മ​ണ്ഡ​ല​മാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര. എ​ന്നാ​ൽ 2006ലും 2011​ലും മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്നു. 2011ൽ ​എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച ആ​ർ. സെ​ൽ​വ​രാ​ജ്​ സി.​പി.​എ​മ്മി​ൽ നി​ന്ന്​ രാ​ജി​വെ​ച്ച്​ കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യും എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ൽ​വ​രാ​ജി​ലൂ​ടെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ തി​രി​ച്ചു​പി​ടി​ച്ചു. എ​ന്നാ​ൽ 2016ലും 2021​ലും വി​ജ​യം എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. പ്ര​മു​ഖ വ്യ​വ​സാ​യി ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​നാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ര്‍ത്ഥി. നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യും അ​തി​യ​ന്നൂ​ർ, ചെ​ങ്ക​ൽ, കാ​രോ​ട്, കു​ള​ത്തൂ​ർ, തി​രു​പു​റം പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന​താ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം. നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ൽ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​മാ​ണ്. അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ബി.​ജെ.​പി ഭ​ര​ണം നേ​ടി.

ചെ​ങ്ക​ൽ, കാ​രോ​ട്, കു​ള​ത്തൂ​ർ, തി​രു​പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫ്​ ഭ​ര​ണ​മാ​ണ്. ഭൂ​രി​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​തും എ​ൻ. ശ​ക്​​ത​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തും​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

കെ. ​അ​ൻ​സ​ല​ൻ

നി​യ​മ​സ​ഭ​യി​ലേ​ക്ക്​ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​രം. 2016ലും 2021​ലും വി​ജ​യി​ച്ചു. ​നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്, സി.​പി.​എം നെ​യ്യാ​റ്റി​ൻ​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി, എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ൻ. ശ​ക്​​ത​ൻ

പ​തി​മൂ​ന്നാം കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി​ക​ൾ വ​ഹി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. കോ​വ​ള​ത്തു നി​ന്ന് ഒ​രു പ്രാ​വ​ശ്യ​വും നേ​മ​ത്തു നി​ന്നു ര​ണ്ടു ത​വ​ണ​യും (1982, 2001, 2006) വി​ജ​യി​ച്ചു. സ്പീ​ക്ക​റാ​യി​രു​ന്ന ജി. ​കാ​ർ​ത്തി​കേ​യ​ന്റെ നി​ര്യാ​ണ​ത്തോ​ടെ​യാ​ണ്​ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി​രു​ന്ന ശ​ക്​​ത​നെ സ്​​പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എ​ൽ.​എ​ൽ.​ബി ബി​രു​ദ​വും. 1982 ൽ ​കോ​വ​ള​ത്ത് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ച്​​ ആ​ദ്യ​മാ​യി സ​ഭ​യി​ലെ​ത്തി. 1985ൽ ​കോ​ൺ​ഗ്ര​സ് അം​ഗ​ത്വം എ​ടു​ത്തു. 2005 മു​ത​ൽ കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. നേ​മ​ത്തു​നി​ന്ന് ര​ണ്ടു ത​വ​ണ​യും ( 2001, 2006), കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന്​ ഒ​രു​ത​വ​ണ​യും (2011) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ 2004 മു​ത​ൽ 2006 വ​രെ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി.

ചെ​ങ്ക​ൽ എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ

പ്ര​മു​ഖ ഹോ​ട്ട​ൽ വ്യ​വ​സാ​യി. 2021ൽ ​മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectonKerala Assembly Election 2026
News Summary - Who will catch the Nayyattinkara this time?
Next Story