നെയ്യാറ്റിൻകരയിൽ ആറ് പശുക്കൾ ചത്തു
text_fieldsവിജേഷിന്റെ ചത്ത പശുക്കളിലൊന്ന്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ക്ഷീരകർഷകന്റെ ആറ് പശുക്കൾ ചത്തു. അരളിച്ചെടിയുടെ വിഷം ഉള്ളിൽച്ചെന്നെന്ന് സംശയം. ഇരുമ്പിൽ അറക്കുന്ന് സ്വദേശി വിജേഷിന്റെ 17 പശുക്കളിൽ ആറെണ്ണമാണ് ചത്തത്. ചെവ്വാഴ്ച സമീപത്തെ ഒരുവീട്ടിൽനിന്ന് വെട്ടിമാറ്റിയ ചെടികൾ പശുവിന് നൽകാനായി വിജേഷ് കൊണ്ടുവന്നിരുന്നു. മുല്ലയുൾപ്പെടെ വിവിധ ചെടികളാണുണ്ടായിരുന്നത്. ഒമ്പതോളം പശുക്കൾ ഇത് ഭക്ഷിച്ചിരുന്നു. ശേഷം അടുത്തദിവസം ഒരു പശു ചത്തു. തുടർന്ന് രണ്ട് ദിവസങ്ങളിലായി അഞ്ച് പശുക്കളും ചത്തു. പശു പശുവിന് നൽകിയ ചെടികളിൽ അരളിച്ചെടി ഉണ്ടായിരുന്നോയെന്നാണ് സംശം. ചികിത്സിച്ച ഡോക്ടറും സമാന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്ന് പശുക്കൾ ചികിത്സയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

