നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ എയ്ഡ്പോസ്റ്റിൽ പൊലീസിന്റെ സേവനം തോന്നിയപടി
text_fieldsഅടഞ്ഞുകിടക്കുന്ന ജനറൽ ആശുപത്രിയിലെ പൊലീസ്
എയ്ഡ് പോസ്റ്റ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിലെ പൊലീസ് എയ്ഡ്പോസ്റ്റിൽ പലപ്പോഴും പൊലീസിന്റെ സേവനമില്ലാതെ പോകുന്നതായി ആക്ഷേപമുയരുന്നു. ദിനംപ്രതി നൂറുകണക്കിന് പേരെത്തുന്ന താലൂക്കിലെ പ്രധാന ആശുപത്രിയാണ് നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രി.
ആശുപത്രി വളപ്പിൽ പൊലീസുകാർക്ക് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പൊലീസിന്റെ സേവനമില്ലാതെ പോകുന്നതായും ആക്ഷേപമുയരുന്നു. പ്രശ്നക്കാരായുള്ളവരെത്തുമ്പോൾ പൊലീസിന്റെ സേവനമുള്ളത് ആരോഗ്യ പ്രവർത്തകർക്ക് വലിയതരത്തിൽ ആശ്വാസമായിരുന്നു. എല്ലാ സമയത്തും ആശുപത്രിയിൽ പൊലീസ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു.

