Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightനൂറിന്‍റെ നിറവിൽ...

നൂറിന്‍റെ നിറവിൽ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്ര

text_fields
bookmark_border
നൂറിന്‍റെ നിറവിൽ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്ര
cancel
camera_alt

നെ​യ്യാ​റ്റി​ൻ​ക​ര ബ​ജ​റ്റ്​ ടൂ​റി​സം യൂ​നി​റ്റി​ൽ​നി​ന്നു​ള്ള ബ​സ്​ സ​ഞ്ചാ​രി​ക​ൾ​ യാ​ത്ര​ക്കി​ടെ

നെ​യ്യാ​റ്റി​ൻ​ക​ര: കെ.​എ​സ്.​ആ​ർ.​ടി.​സി ആ​രം​ഭി​ച്ച ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നൂ​റ് യാ​ത്ര​ക​ൾ പി​ന്നി​ടു​ന്നു. 2022 ജ​നു​വ​രി ഒ​മ്പ​തി​ന് കൊ​ല്ലം മ​ൺ​റോ​തു​രു​ത്തി​ലേ​ക്ക് ഫാ​സ്റ്റ് പാ​ഞ്ച​റി​ൽ അ​മ്പ​ത് യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ ആ​ദ്യ​യാ​ത്ര ന​ട​ത്തി​യ​ത്. പി​ന്നീ​ട് സൂ​പ്പ​ർ ഫാ​സ്റ്റ് ബോ​ണ്ട്, എ.​സി, ഡീ​ല​ക്സ്, വോ​ൾ​വോ തു​ട​ങ്ങി​യ ബ​സു​ക​ളി​ലാ​യി​രു​ന്നു യാ​ത്ര​ക​ൾ.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സ്വി​ഫ്റ്റ് ബ​സ് ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക്കാ​യി വി​നി​യോ​ഗി​ച്ച​തും നെ​യ്യാ​റ്റി​ൻ​ക​ര യൂ​നി​റ്റി​ലാ​ണ്. വാ​ഗ​മ​ൺ, മൂ​ന്നാ​ർ, തെ​ന്മ​ല, മ​ല​ക്ക​പ്പാ​റ, ക​ന്യാ​കു​മാ​രി, പൊ​ന്മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ പ്രി​യം.

യാ​ത്ര​ക്കാ​രെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് അ​റ​ബി​ക്ക​ട​ലി​ൽ ആ​ഡം​ബ​ര​ക്ക​പ്പ​ലി​ൽ അ​ഞ്ച​ര​മ​ണി​ക്കൂ​ർ നീ​ളു​ന്ന ക​പ്പ​ൽ യാ​ത്ര​യും കു​മ​ര​ക​ത്ത് എ​ത്തി​ച്ച​ശേ​ഷം ഹൗ​സ് ബോ​ട്ടി​ലെ അ​ഞ്ച​ര​മ​ണി​ക്കൂ​ർ കാ​യ​ൽ യാ​ത്ര​യും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഉ​ല്ലാ​സ യാ​ത്ര​ക​ൾ​ക്കാ​യി ബ​സി​ൽ പ്ര​ത്യേ​ക ശ​ബ്ദ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഫാ​മി​ലി ഗ്രൂ​പ്പു​ക​ൾ, ഓ​ഫി​സ് കൂ​ട്ടാ​യ്മ​ക​ൾ, റ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക ഗ്രൂ​പ് പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സൗ​ജ​ന്യ നി​ര​ക്കി​ൽ ഉ​ല്ലാ​സ​യാ​ത്ര​ക​ളും സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി വ​നി​ത സൗ​ഹൃ​ദ യാ​ത്ര​ക​ളും ബി.​ടി.​സി വി​ഭാ​ഗം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.

ഡി​സം​ബ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ആ​രം​ഭി​ച്ച നെ​യ്യാ​റ്റി​ൻ​ക​ര-​ഗ​വി വി​നോ​ദ​യാ​ത്ര പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ഉ​ല്ലാ​സ​യാ​ത്ര​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ​നി​ന്നാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം അ​ര​ക്കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ ക​ല​ക്​​ഷ​നു​ണ്ടാ​ക്കി.

മൂ​വാ​യി​ര​ത്തി​ൽ​പ​രം യാ​ത്ര​ക്കാ​രെ ഏ​ഴ് വി​ഭി​ന്ന ടൂ​റി​സം വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ട​ക്ട​ർ എ​ൻ.​കെ. ര​ഞ്ജി​ത്താ​ണ് യൂ​നി​റ്റ് ബ​ജ​റ്റ് ടൂ​റി​സം വി​ഭാ​ഗ​ത്തി​ന്റെ കോ​ഓ​ഡി​നേ​റ്റ​ർ. ക്ല​സ്റ്റ​ർ ഓ​ഫി​സ​ർ ഉ​ദ​യ​കു​മാ​ർ ടൂ​റി​സം സെ​ല്ലി​ന്റെ ചെ​യ​ർ​മാ​നാ​യും ജ​ന​റ​ൽ ക​ൺ​ട്രോ​ളി​ങ്​ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഐ. സ​തീ​ഷ് കു​മാ​ർ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​സ്.​ജി. രാ​ജേ​ഷ്, കെ.​എ​സ്. ജ​യ​ശ​ങ്ക​ർ, ജി. ​ജി​ജോ, വി.​കെ. സ​ജീ​വ്, എം.​എ​സ്. സ​ജി​കു​മാ​ർ, സി. ​രാ​ജ​ൻ, വി. ​അ​ജ​യ​കു​മാ​ര​ൻ ത​മ്പി, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ടൂ​റി​സം സെ​ൽ കൂ​ട്ടാ​യി ച​ർ​ച്ച ചെ​യ്ത് വ്യ​ത്യ​സ്ത യാ​ത്രാ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം​ന​ൽ​കി​വ​രു​ന്നു.

ഓ​രോ മാ​സ​ത്തെ​യും ടൂ​റി​സം യാ​ത്രാ ക​ല​ണ്ട​ർ നെ​യ്യാ​റ്റി​ൻ​ക​ര​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള നൂ​റാ​മ​ത്തെ യാ​ത്ര ഡി​സം​ബ​ർ 24ന് ​കു​മ​ര​ക​ത്തേ​ക്കു​ള്ള ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രി​പ്പാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്, മൂ​ന്നാ​ർ, വാ​ഗ​മ​ൺ, പൊ​ന്മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ബ​ജ​റ്റ് ടൂ​റി​സം വി​ഭാ​ഗം ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. സെ​ല്ലി​ന്റെ എ​ൻ​ക്വ​യ​റി ന​മ്പ​ർ 9846067232.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച നെ​യ്യാ​റ്റി​ൻ​ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം വി​ഭാ​ഗ​ത്തി​നെ കെ. ​ആ​ൻ​സ​ല​ൻ എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി ബി​ജു പ്ര​ഭാ​ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcKSRTC Budget Tourism
News Summary - Neyyattinkara KSRTC budget tourism trip at the end of 100
Next Story