Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightവയോധിക വീട്ടിൽ...

വയോധിക വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ചെ​റു​മ​ക​ൻ ക​സ്​​റ്റ​ഡി​യിൽ

text_fields
bookmark_border
വയോധിക വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ചെ​റു​മ​ക​ൻ ക​സ്​​റ്റ​ഡി​യിൽ
cancel
camera_alt

ശ്യാ​മ​ള


നെ​യ്യാ​റ്റി​ൻ​ക​ര: വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര വെ​ൺ​പ​ക​ൽ ചു​ണ്ട​വി​ള സ്വ​ദേ​ശി ശ്യാ​മ​ള (72) ആ​ണ് മ​രി​ച്ച​ത്. ശ്യാ​മ​ള​യെ ചെ​റു​മ​ക​ൻ ബി​ജു​മോ​ൻ മ​ദ്യ​പി​ച്ചെ​ത്തി നി​ര​ന്ത​രം ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന്​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു. എ​ന്നാ​ൽ പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ കൊ​ല​പാ​ത​മ​ല്ലെ​ന്നാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ടി​ന്​ ശ്യാ​മ​ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി ബി​ജു​മോ​ൻ മ​ർ​ദി​ച്ചു എ​ന്നും ക​ഴു​ത്തി​ലും നെ​ഞ്ചി​ലും മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ കാ​ണി​െ​ച്ച​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബ​ന്ധു​വി​നോ​ട് ബി​ജു ത​ന്നെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യും ബ​ന്ധു പ​റ​ഞ്ഞു. തു​ട​ർ​ന്ന് രാ​ത്രി മൂ​ന്നി​നും അ​ഞ്ചി​നു​മി​ട​യി​ലാ​ണ്​ ശ്യാ​മ​ള മ​ര​ണ​പ്പെ​ട്ട​ത്.

ചെ​റു​മ​ക​ൻ ബി​ജു​മോ​നെ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ശ്യാ​മ​ള​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന പാ​ടു​ക​ളി​ല്ലെ​ന്നും പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​േ​മ കൂ​ടു​ത​ൽ വി​വ​ര​മ​റി​യാ​ൻ സാ​ധി​ക്കൂ​വെ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര സി.​ഐ സാ​ഗ​ർ പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found deadelderly women
News Summary - Found dead in elderly women; Relatives say murder
Next Story