പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കലമാന്‍ തല
text_fieldsനെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയാറാക്കിയ കലമാന്‍ തല
നെയ്യാറ്റിന്‍കര: പ്രവേശനോത്സവ ദിവസം സ്കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് കുപ്പികളാല്‍ നിര്‍മിച്ച കലമാന്‍ മുഖം ശ്രദ്ധേയമായി. നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂനിറ്റ് അംഗങ്ങളാണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളാല്‍ കലമാനിന്റെ മുഖം തയാറാക്കിയത്. എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്ന ആശയം വിദ്യാര്‍ഥികളിലേക്ക് പകര്‍ത്തുക എന്നതാണ് ഈ ഉദ്യമത്തിനു പിന്നിലുള്ളതെന്ന് അനാവരണം ചെയ്ത് പ്രിന്‍സിപ്പൽ എസ്.കെ അനില്‍കുമാര്‍ പറഞ്ഞു.
സ്കൂള്‍ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് ഗിരീഷ് പരുത്തിമഠത്തിന്റെ അധ്യക്ഷതയില്‍ അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം അജിത, സ്കൂള്‍ മാനേജര്‍ വിജയകുമാര്‍, ജോതിദാസ്, പ്രിന്‍സിപ്പൽ എസ്.കെ അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.എസ് ശ്രീകല എന്നിവര്‍ സംബന്ധിച്ചു.