ഡോക്ടർമാരും സംവിധാനങ്ങളുമില്ലാതെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി
text_fieldsനെയ്യാറ്റിന്‍കര: അവകാശവാദങ്ങൾ എല്ലാം പൊള്ളയാണെന്ന് സ്ഥിരീകരിക്കുന്ന അവസ്ഥയിലാണ് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി അവസ്ഥ. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും വേണ്ടത്ര സൗകര്യമില്ലാത്തതും രോഗികളെയും കൂട്ടിരിപ്പുകാരെയും വലക്കുന്നു. ആശുപത്രി കെട്ടിടമുള്‍പ്പടെ പലസ്ഥലത്തും അപകടാവസ്ഥയിലാണ്. ജനറല്‍ ആശുപത്രിയില്‍ ഏകദേശം 90 ഡോക്ടര്‍മാര്‍ ഉണ്ടാവേണ്ട സ്ഥാനത്ത് ഇപ്പോൾ 44 പേരാണ് ഉള്ളത്.
ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. അപകടാവസ്ഥയില്‍ നില്ക്കുന്ന നിരവധി വന്‍ വൃക്ഷങ്ങളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആശുപത്രിയിയുടെ ശോചനീയാവസ്ഥക്കെതിരെയും അധികൃതരുടെ അവഗണനക്കെതിരെയും വ്യാപകമായ പ്രതിഷേധമാണുയരുന്നത്. നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുള്ള നെയ്യാറ്റിന്‍കര ഗവ. ജില്ല ജനറല്‍ ആശുപത്രി സംബന്ധിച്ച് നേരത്തെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും കോടികൾ മുടക്കി നിരവധി വികസനങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. ജില്ല ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഡോക്ടർമാരുടെ കുറവും അടിസ്ഥാന സൗകര്യ കുറവും കാരണം നന്നേ വിയര്പ്പുമുട്ടനുഭവിക്കേണ്ടി വരുന്നത്. താലൂക്ക് ആശുപത്രി പദവിയില്‍ നിന്നുമാണ് ജില്ല ജനറല്‍ ആശുപത്രിയിലേക്കുള്ള ഉയര്‍ച്ചയെങ്കിലും ഇവിടുത്തെ ഡോക്ടര്‍മാരുടേതുള്‍പ്പെടെ സ്റ്റാഫ് പാറ്റേണില്‍ വ്യത്യാസം വന്നിട്ടില്ല. ആശുപത്രിയുടെ അവഗണന പരിഹരിക്കുന്നതുവരെ അനിശ്ചിതകാല പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് വിവിധ രാഷ്ട്രിയ നേതാക്കല്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

