Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.റ്റി.ജി.എ

കെ.റ്റി.ജി.എ

text_fields
bookmark_border
ഒരുമയുടെയും ഐക്യത്തിന്‍റെയും പാരമ്പര്യവുമായി കെ.റ്റി.ജി.എ കൈത്തറി വസ്​ത്ര നിർമാണത്തിന്​ രാജഭരണകാലത്ത് നെയ്ത്തിൽ പ്രാഗല്​ഭ്യമുണ്ടായിരുന്ന ഒരുവിഭാഗത്തെ താമസിപ്പിച്ച പ്രദേശമാണ് ബാലരാമപുരം ശാലിഗോത്രത്തെരുവ്. ചേല നെയ്യുന്നവർ എന്ന കുലത്തൊഴിലിൽനിന്നാണ് ചാലിയർ എന്ന ജാതിപ്പേര്​ രൂപപ്പെട്ടത്​. ശാലിയരെന്നും ഇവർ അറിയപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വസ്​ത്രം നെയ്തും അവ വിപണനം ചെയ്തുമാണ് പഴയകാലം മുതൽ ഉപജീവനം കണ്ടെത്തിയിരുന്നത്. സാധാരണ വസ്​ത്രം മുതൽ വൻ വിലയുള്ള സിൽക്ക് /പട്ടുവസ്​ത്രങ്ങൾവരെ നെയ്യുന്നവർ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പഴയകാലത്ത്​ രാജാക്കന്മാർക്ക് മാത്രമായി വസ്​ത്രം നെയ്തിരുന്ന ആസ്ഥാന നെയ്ത്തുകാർ വരെയുണ്ടായിരുന്നതായി ചരിത്രത്തിൽ വായിക്കാം. നെയ്ത്ത് മാത്രമല്ല തുണിക്കച്ചടവും ഒരുകാലത്ത് ഇവരുടെ കുത്തകയായിരുന്നു. കൈത്തറി വസ്​ത്ര നൂലുൽപാദത്തിനായി മൊറാർജിദേശായിയുടെ കാലത്ത് സ്​പിന്നിങ്​ മിൽ​ ബാലരാമപുരത്ത് സ്ഥാപിച്ചിട്ടുണ്ട്. വസ്​ത്ര നെയ്ത്തിനായി ഇന്നും പുലർച്ചയോടെ ജോലിക്ക് പോകുന്ന നൂറുകണക്കിന് പേരുടെ നാടാണ് നെയ്യാറ്റിൻകര താലൂക്ക്. പാവുണക്കും നൂൽചുറ്റലും തുണിനെയ്ത്തുമായി വലിയൊരു വിഭാഗം പണിയെടുക്കുന്നു. വസ്​ത്രനിർമാണം പ്രധാന തൊഴിലാക്കിയ വിഭാഗത്തിന്‍റെ മികവ് തെളിയിച്ച പ്രദേശമാണ് നെയ്യാറ്റിൻകര. ഒരുമയുടെയുടെയും ഐക്യത്തിന്‍റെയും പാരമ്പര്യമാണ് നെയ്യാറ്റിൻകരയിലെ കെ.റ്റി.ജി.എ മേഖലയിലെ വ്യാപാരി സമൂഹത്തിന് പറയുവാനുള്ളത്. രാജഭരണകാലത്തോളം പാരമ്പര്യമുള്ള വസ്​ത്ര നെയ്ത്തിന്‍റെ പാരമ്പര്യമുള്ള വലിയ കൂട്ടായ്മയാണ് ഇവിടത്തെ വസ്​ത്ര വ്യാപാരികൾ. ജാതി-മത വ്യത്യാസമില്ലാതെ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഈ മേഖലയിൽ പണിയെടുക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story