Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:39 AM IST Updated On
date_range 1 March 2022 5:39 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ തടഞ്ഞ നഗരസഭ ജീവനക്കാരെ ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ ജീവനക്കാർ . നഗരസഭയിലെ തൊഴിലാളികളായ ഗിരീഷിനെയും രാഹുലിനെയുമാണ് ഉപദ്രവിച്ചത്. 26 ന് രാത്രി ഈഞ്ചയ്ക്കൽ കെ.എസ്.ആർ.ടി.സി പാർക്കിങ് ഏരിയക്ക് സമീപം മെയിൻ റോഡിൽ കാറിൽ ചാക്കിൽ കെട്ടിയ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവരെ ഡ്യൂട്ടിയിലുള്ളവർ വിലക്കിയതിനെ തുടർന്ന് മാലിന്യം എറിയാനെത്തിയവർ മണക്കാട് വാർഡ് ബി.ജെ.പി കൗൺസിലർ സുരേഷിനെ വിളിച്ചുവരുത്തി. തുടർന്ന് തൊഴിലാളികളോട് തട്ടിക്കയറുകയും ദേഹോദ്രവം ഏൽപിക്കുകയും മാലിന്യവുമായി വന്നവരെ സംരക്ഷിച്ച് പറഞ്ഞുവിടുകയും ചെയ്തതായാണ് ആരോപണം. കൗൺസിലറുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവും കെ.എം.സി.എസ്.യുവും സംയുക്തമായി കോർപറേഷന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം കെ.എം.സി.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പൊങ്കാല മഹോത്സവം തിരുവനന്തപുരം: ജഗതി മുടിപ്പുര ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് അഞ്ചുമുതൽ 11 വരെ നടക്കും. അഞ്ചിന് രാവിലെ 7.30 നും എട്ടിനും മധ്യേ കൊടിമരം മുറിച്ച് 10.45 നും 11.05 നും മധ്യേ തൃക്കൊടിയേറും. രാത്രി 8.30 നും ഒമ്പതിനും മധ്യേ കാപ്പുകെട്ടി കുടിയിരുത്തോടുകൂടി ഉത്സവം ആരംഭിക്കും. ആറാം ഉത്സവ ദിവസമായ പത്തിന് രാവിലെ 9.15 ന് പൊങ്കാല, തുടർന്ന് ശയന പ്രദക്ഷിണം വൈകുന്നേരം 5.30 ന് താലപ്പൊലി എന്നീ ചടങ്ങുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടക്കും. മാർച്ച് 11 ന് രാത്രി കൊടിയിറക്കി കാപ്പഴിച്ച് കുടിയിളകി രാത്രി 10.30 നും 10.30 നും മധ്യേ നടക്കുന്ന കുരുതി തർപ്പണത്തോടുകൂടി ഈ ആണ്ടത്തെ ഉത്സവ പരിപാടികൾ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story