Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTതാക്കോൽദാനം
text_fieldsbookmark_border
palliative care കിഴക്കേകോട്ട: പട്ടം താണുപിള്ള ഗവ. ജില്ല ഹോമിയോ ആശുപത്രിയുടെ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കും അനുബന്ധ ഭവനസന്ദർശന പരിപാടികൾക്കുമായി കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ സംഭാവന നൽകിയ വാഹനത്തിന്‍റെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. വാഹനത്തിന്‍റെ താക്കോൽ കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ എസ്. പ്രേംകുമാറിൽനിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ആർ. സീതാദേവി ഏറ്റുവാങ്ങി. വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാ ബീഗം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ എം. ജലീൽ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.ആർ. സീതാദേവി സ്വാഗതം പറഞ്ഞു. ഡോ. ജി.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം സുനിൽഖാൻ സംസാരിച്ചു. പാലിയേറ്റിവ് കെയർ യൂനിറ്റ് കൺവീനർ ഡോ. ബിന്ദു ജോൺ പുൽപ്പറമ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രി സി.എം.ഒ ഡോ. ആർ. ഷൈനി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story