Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:36 AM IST Updated On
date_range 17 Aug 2022 12:36 AM ISTസ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
പാലോട്: പെരിങ്ങമ്മല ക്രസന്റ് സ്കൂളിൽ നടത്തി. പ്രിൻസിപ്പൽ എം. ശശിധരൻ പിള്ള പതാക ഉയർത്തി. നെടുമങ്ങാട്: സ്വാതന്ത്ര്യസമര സേനാനി മിത്രനികേതൻ വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തിൽ സമ്മോഹനം സാംസ്ക്കാരിക കൂട്ടായ്മ പുഷ്പാർച്ചന നടത്തി. മിത്രനികേതനിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പത്നി സേതു വിശ്വാനാഥനെ ആദരിച്ചു. സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി, ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, പഞ്ചാ. വൈസ് പ്രസിഡന്റ് വി. ശ്രീകണ്ഠൻ, തെന്നൂർ നസീം, ജോസ് ജോസഫ്, സജീവ് മേലതിൽ, വി. മധു, ഇ.എ. ഹക്കിം എന്നിവർ സംസാരിച്ചു. നെടുമങ്ങാട്: കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാച്ചാണിയിൽ നടത്തിയ സാംസ്‌കാരിക സദസ്സ് കെ.പി.സി.സി സെക്രട്ടറി ജി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ മുഖ്യപ്രഭാഷണം നടത്തി. 37 വർഷം സൈനിക സേവനം നടത്തിയ നടരാജൻ ചെട്ടിയാരെയും നടനും സംവിധായകനുമായ കുഴിത്തുറ വിജയനെയും ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് എസ്.ആർ. സന്തോഷ് അധ്യക്ഷനായിരുന്നു. ഫോട്ടോ : കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ സാംസ്‌കാരിക സദസ്സ് കെ.പി.സി.സി സെക്രട്ടറി ജി.എസ്. ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
