Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:05 AM GMT Updated On
date_range 29 May 2022 12:05 AM GMTഅനുസ്മരണം
text_fieldsbookmark_border
വെള്ളറട: ജനാധിപത്യ കേരള കോണ്‍ഗ്രസ് കാസര്‍കോട് ജില്ല സെക്രട്ടറിയും അമ്പൂരി ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അഞ്ച് പതിറ്റാണ്ട് പ്രവര്‍ത്തിച്ചതുമായ സെബാസ്റ്റ്യന്‍ കോലത്തിന്റെ നിര്യാണത്തില്‍ മായത്ത് സര്‍വകക്ഷി അനുസ്മരണയോഗം നടത്തി. അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ മുഖ്യ അനുസ്മരണപ്രഭാഷണം നടത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വെള്ളറട ആന്റണി, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റോബിന് പ്ലാവിള, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ടി. പുത്തൂര്‍, സി.പി.എം അമ്പൂരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടപ്പനമൂട് ബാദുഷ, സി.പി.ഐ നേതാവ് ഷിബു തോമസ്, കോണ്‍ഗ്രസ് നേതാവ് തോമസ് ജോർജ് കാലയില്‍, അഡ്വ. മാത്യു, മണലി സുരേഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചിത്രം. കേരള കോണ്‍ഗ്രസ് നേതാവ് കെ.ജെ. സെബാസ്റ്റ്യന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story