Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിപ്പർ ലോറിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
ടിപ്പർ ലോറിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച യുവാവ് പിടിയിൽ
cancel
camera_alt

ദീപു

നേമം: ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ യുവാവ് മലയിൻകീഴ് പോലീസ് പിടിയിലായി. മലയിൻകീഴ് മലയം പെരിഞ്ഞാഴി മേലെ വീട്ടിൽ ദീപു (37) ആണ് പിടിയിലായത്.

ഡിസംബർ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. മലയിൻകീഴ് ഇരട്ടക്കലുങ്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാതാ ഓട്ടോമൊബൈൽസിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ 6,500 രൂപ വിലവരുന്ന ബാറ്ററിയാണ് പ്രതി മോഷ്ടിച്ചു കടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ മലയിൻകീഴ് ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്.

ഇയാൾക്കെതിരെനിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐമാരായ ആർ. രാജേഷ്, സുരേഷ്, സി.പി.ഒ സജു എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested for stealing battery from tipper lorry
Next Story