Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവാക്കുതര്‍ക്കം;...

വാക്കുതര്‍ക്കം; പിതാവിനെ ടെറസില്‍ നിന്ന്​ തള്ളിയിട്ട മകന്‍ അറസ്റ്റില്‍

text_fields
bookmark_border
വാക്കുതര്‍ക്കം; പിതാവിനെ ടെറസില്‍ നിന്ന്​ തള്ളിയിട്ട മകന്‍ അറസ്റ്റില്‍
cancel

നേ​മം: വാ​ക്കു​ത​ര്‍ക്ക​ത്തി​നൊ​ടു​വി​ല്‍ പി​താ​വി​നെ ടെ​റ​സി​ല്‍ നി​ന്ന്​ ത​ള്ളി​യി​ട്ട മ​ക​നെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ല​യി​ന്‍കീ​ഴ് അ​ന്തി​യൂ​ര്‍ക്കോ​ണം കാ​പ്പി​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ വി​പി​ന്‍ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ വി​പി​ന്‍, പി​താ​വ് ബി​നു എ​ന്ന വി​നോ​ദു​മാ​യി വാ​ക്കു​ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ടു. കു​ടി​ച്ചു​വ​ന്നാ​ല്‍ ഇ​നി​മു​ത​ല്‍ വീ​ട്ടി​ല്‍ ക​യ​റ്റു​ക​യി​ല്ലെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. ഇ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കാ​യ​ത്. അ​തി​നു​ശേ​ഷം ഉ​റ​ങ്ങു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​യി പി​താ​വും മ​ക​നും ത​മ്മി​ല്‍ വീ​ടി​ന്റെ ടെ​റ​സി​ല്‍വ​ച്ച് വീ​ണ്ടും വ​ഴ​ക്കാ​യി.

തു​ട​ര്‍ന്ന് പി​താ​വി​നെ മ​ക​ന്‍ ടെ​റ​സി​ല്‍ നി​ന്ന്​ പി​ടി​ച്ചു​ത​ള്ളു​ക​യാ​യി​രു​ന്നു. വി​നോ​ദി​നെ ഉ​ട​ന്‍ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വീ​ഴ്ച​യി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​ല​യി​ന്‍കീ​ഴ് സി.​ഐ എ.​വി. സൈ​ജു, എ​സ്.​ഐ ആ​ര്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Verbal dispute; Son arrested for pushing father off terrace
Next Story