Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
നേമം: വ്യക്തിവിരോധം മൂലം യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വിട്ടിയം സ്വദേശി അസീം, തിരുമല സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചീലപ്പാറ ആറ്റൂർകോണത്ത് പുത്തൻവീട്ടിൽ സനലിൻറെ മകൻ കണ്ണൻ (25) ആണ് പരാതിക്കാരൻ. പേയാട് ജങ്ഷനിൽെവച്ച് മൂന്നംഗ സംഘം യുവാവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

