അരക്കിലോ ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ
text_fieldsഭരത്കുമാർ, നിഷ
നേമം: അരക്കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി.
വിളപ്പിൽ വേങ്കറ ചിഞ്ചു ഭവനിൽ ഭരത്കുമാർ (30), ഇടുക്കി കൊന്നത്തടി പെരുഞ്ചാംകുടി മൂലേപറമ്പിൽ വീട്ടിൽ നിഷ മെൽബിൻ (32) എന്നിവരാണ് അറസ്റ്റിലായത്.
മാരക മയക്കുമരുന്നായ 607 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കൊലക്കേസ് ഉൾപ്പെടെ 14 കേസുകളിലെ പ്രതിയാണ് ഭരത്കുമാർ. ജയിലിലുള്ള പരിചയത്തിൽനിന്ന് കിട്ടിയ കൂട്ടുപ്രതികളുമായാണ് ഹാഷിഷ് ഓയിൽ കടത്തിയത്. നിഷയുടെ ഭർത്താവ് മെൽബിൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞുവരികയാണ്.
എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, പ്രീവൻറിവ് ഓഫിസർമാരായ ഷാജഹാൻ, ഹരികുമാർ, രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ, രാജേഷ്, ശ്രീലാൽ, ബിജു, ജിനേഷ്, വിപിൻ, ബിനു, വനിതാ സിവിൽ എക്സൈസ് ഓഫിസർ റജീന എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

