സ്കൂട്ടർ മോഷണക്കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായവർ
നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ കരമന പൊലീസ് പിടികൂടി. വെഞ്ഞാറമൂട് കുന്നിൽ സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന രാഹുൽ (28), നെടുമങ്ങാട് പുതുകുളങ്ങര സ്വദേശി കണ്ണൻ എന്ന അഭിജിത്ത് (26), വട്ടപ്പാറ കല്ലയം സ്വദേശി രാജേഷ് (30) എന്നിവരാണ് പിടിയിലായത്.
ജനുവരി 24ന് രാത്രി 10ന് കൈമനം സി.പി.ഐ ഓഫിസിന് സമീപം പാർക്ക് ചെയ്തിരുന്ന കാലടി ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറാണ് മൂന്നംഗ സംഘം മോഷ്ടിച്ച് കടത്തിയത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച വാഹനം പൊലീസ് കണ്ടെത്തി. എസ്.ഐമാരായ സന്തു വിജയൻ, ബൈജു, നാസറുദീൻ, സി.പി.ഒമാരായ ഹരീഷ്, ഷിബു എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

