Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകല്‍പ്പാളയത്ത്...

കല്‍പ്പാളയത്ത് സിഗ്നല്‍ സംവിധാനമില്ല; തലങ്ങും വിലങ്ങും വാഹനങ്ങള്‍

text_fields
bookmark_border
traffic jam
cancel
camera_alt

ക​ര​മ​ന ക​ല്‍പ്പാ​ള​യം ജ​ങ്ഷ​നി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ തോ​ന്നും​പ​ടി

സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍

നേ​മം: ക​ര​മ​ന ക​ല്‍പ്പാ​ള​യം ജ​ങ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത് ത​ല​ങ്ങും വി​ല​ങ്ങും. രാ​വി​ലെ​യും വൈ​കീ​ട്ടും ഏ​റെ തി​ര​ക്കു​മു​ള്ള സ്ഥ​ല​മാ​ണ് ക​ല്‍പ്പാ​ള​യം.

പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് പൂ​ജ​പ്പു​ര, ജ​ഗ​തി, തി​രു​മ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ല്‍പ്പാ​ള​യം വ​ഴി ക​ട​ന്നു​പോ​കു​ന്നു. വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ സേ​വ​ന​വും ഈ ​ഭാ​ഗ​ത്തി​ല്ല.

ഡി​വൈ​ഡ​റു​ക​ള്‍ മു​റി​ച്ച ഭാ​ഗം വ​ഴി വ​ണ്‍വേ റോ​ഡി​ലൂ​ടെ എ​ത്തു​ന്ന​വ​ര്‍ നേ​മം ഭാ​ഗ​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും പോ​കാ​ന്‍ യു-​ടേ​ണ്‍ എ​ടു​ക്കു​ന്ന​താ​ണ് ഏ​റെ അ​പ​ക​ട​ക​രം. ക​ല്‍പ്പാ​ള​യം പോ​യി​ന്റി​ല്‍ നി​ന്ന് ഇ​ട​റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തും അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കു​ന്നു.

സി​ഗ്ന​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ന​ല്ല വേ​ഗ​ത​യി​ല്‍ ഹൈ​വേ​യി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ല്‍ന​ട യാ​ത്രി​ക​ര്‍ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ജ​ങ്ഷ​നി​ല്‍ അ​പ​ക​ടം വ​ര്‍ധി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പൗ​ര​സ​മി​തി ക​ണ്‍വീ​ന​ര്‍ ക​ല്‍പ്പാ​ള​യം ഉ​ദ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള​തി​നാ​ല്‍ മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള സി​ഗ്ന​ല്‍ സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic JamTrivandrum News
News Summary - There is no signal system at Kalpalayam
Next Story