Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണിക്കവഞ്ചി മോഷണം: മൂന്നംഗസംഘം പിടിയില്‍

text_fields
bookmark_border
കാണിക്കവഞ്ചി മോഷണം: മൂന്നംഗസംഘം പിടിയില്‍
cancel
camera_alt

പിടിയിലായ വി​ഷ്ണു, ഉ​ഷ, മു​ഹ​മ്മ​ദ് ജി​ജാ​സ്

നേമം: കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗസംഘത്തെ വിളപ്പില്‍ശാല പൊലീസ് പിടികൂടി. വെള്ളറട വെള്ളാര്‍ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ വിഷ്ണു (29), കമലേശ്വരം തോട്ടം വീട്ടില്‍ മുഹമ്മദ് ജിജാസ് (35), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് കവാലീശ്വരം തിപ്പേപ്ലാവം പുത്തന്‍ വീട്ടില്‍ ഉഷ (43) എന്നിവരാണ് അറസ്റ്റിലായത്.

വിളപ്പില്‍ശാല പടവന്‍കോട് മുസ്‌ലിം ജമാഅത്തിലെ കാണിക്കവഞ്ചിയാണ് പ്രതികള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് കുത്തിത്തുറന്നത്. വെള്ളിയാഴ്ച രാവിലെ ആറിനാണ് സംഭവം. മൂവരും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. പുറ്റുമ്മേല്‍ക്കോണത്തെ പാല്‍ സൊസൈറ്റിയുടെ സമീപം വാടകക്ക് താമസിച്ചശേഷമായിരുന്നു മോഷണം. കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - theftcase-Three-member gang arrested
Next Story