Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടറിൽ എത്തിയ യുവാക്കൾ യുവതിയുടെ മാല പൊട്ടിച്ച് കടന്നു
text_fieldsbookmark_border
നേമം: സ്കൂട്ടറിൽ എത്തിയ യുവാക്കൾ യുവതിയുടെ മാല പൊട്ടിച്ച് കടന്നു. തിങ്കളാഴ്ച രാത്രി എേട്ടാടെ പെരിങ്ങമ്മലയിലാണ് സംഭവം. പെരിങ്ങമ്മല ഭാഗത്ത് സ്റ്റേഷനറി കട നടത്തിവരുന്ന ശ്രീവിദ്യയുടെ (40) രണ്ടര പവൻ മാലയാണ് കവർന്നത്.
പഴം ചോദിച്ച് കടയിലെത്തിയ യുവാക്കളിൽ ഒരാൾ ശ്രീവിദ്യയുടെ അടുത്തെത്തുകയും മാലയും പൊട്ടിച്ച് കടക്കുകയുമായിരുന്നു. ഇവർ കാക്കാമൂല ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് ശ്രീവിദ്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മോഷ്ടാക്കളെ കണ്ടെത്താനായി സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി നേമം സി.ഐ പി.ഐ. മുബാറക്ക് പറഞ്ഞു.
Next Story

