പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsപ്രശാന്ത്
നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂർ മരുതാചലം കർഷക വിനായക കോവിൽ വീഥിയിൽ താമസിക്കുന്ന പ്രശാന്ത് (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതി തൊളിക്കോട് മരുതുംമൂട് ലക്ഷംവീട് കോളനിയിൽ താമസിച്ച സമയത്താണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.
തുടർന്ന് കുട്ടിയുമായി തിരുപ്പൂരിലേക്ക് കടന്നു. രക്ഷിതാക്കളുടെ പരാതിയിൽ തിരുപ്പൂരിൽനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവുമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. അറസ്റ്റിലായ പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാൾ റിമാൻഡിലാണ്.

