Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകോണ്‍ഗ്രസ്...

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; നേമം മുന്‍ എസ്.ഐ സമ്പത്തിനെതിരെ കേസെടുത്തു

text_fields
bookmark_border
കെ.​എ​ല്‍. സ​മ്പ​ത്ത് കൃ​ഷ്ണ
cancel
camera_alt

കെ.​എ​ല്‍. സ​മ്പ​ത്ത് കൃ​ഷ്ണ

നേ​മം: യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന്‍ നേ​മം സൗ​മ്യ കോ​ള​ജ് ജ​ങ്​​ഷ​ന്‍ മെ​ഹ്‌​വി​ഷ് വീ​ട്ടി​ല്‍ നേ​മം ഷ​ജീ​റി​നെ (36) ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നേ​മം മു​ന്‍ എ​സ്.​ഐ കെ.​എ​ല്‍. സ​മ്പ​ത്ത് കൃ​ഷ്ണ​ക്കെ​തി​രേ നേ​മം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ആ​റു​വ​ര്‍ഷം മു​മ്പ് 2017ല്‍ ​സ​മ്പ​ത്ത് എ​സ്.​ഐ ആ​യി​രി​ക്കു​മ്പോ​ള്‍ നേ​മം സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വി​നെ പൊ​ലീ​സ് മ​ര്‍ദി​ക്കു​ക​യു​ണ്ടാ​യി.

ഇ​ത്​ ചോ​ദ്യം​ചെ​യ്ത​തി​നാ​ണ് ഷ​ജീ​റി​നെ അ​ന്ന​ത്തെ എ​സ്.​ഐ സ​മ്പ​ത്ത് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​ത്. ശ​രീ​ര​മാ​സ​ക​ലം അ​ടി​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. എം. ​വി​ന്‍സ​ന്റ് എം.​എ​ല്‍.​എ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ എ​ത്തി​യാ​ണ് അ​ന്ന്​ ഷ​ജീ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തി​നി​ടെ നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍ക്ക് ഷ​ജീ​ര്‍ വി​ധേ​യ​നാ​യി​രു​ന്നു.

ത​ന്നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തി​ന് ഷ​ജീ​ര്‍ മ​നു​ഷ്യാ​വ​കാ​ശ കീ​ഷ​ന്‍, പൊ​ലീ​സ് കം​പ്ല​യി​ന്റ് അ​തോ​റി​റ്റി, നെ​യ്യാ​റ്റി​ന്‍ക​ര കോ​ട​തി, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍, ഡി.​ജി.​പി തു​ട​ങ്ങി​യ​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യി​രു​ന്നു.

തു​ട​ര്‍ന്നാ​ണ് സ​മ്പ​ത്തി​നെ​തി​രേ എ​ഫ്.​ഐ.​ആ​ര്‍ ഇ​ട്ട്​ കേ​സെ​ടു​ക്കാ​ന്‍ ഡി.​ജി.​പി നി​ർ​ദേ​ശി​ച്ച​ത്. ഷ​ജീ​ര്‍ നി​ല​വി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsKerala PoliceAttack
News Summary - The incident of beating up a Congress worker- filed a case against Nemam former SI Sampath
Next Story