Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു

text_fields
bookmark_border
വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു
cancel
camera_alt

വീടിന്‍റെ വാതിൽ

കു​ത്തി​ത്തു​റ​ന്ന നിലയിൽ

നേ​മം: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ക​ല്ലി​യൂ​ർ വ​ള്ളം​കോ​ട് ന​വ​നീ​ത​ത്തി​ൽ വി​ഷ്ണു​വി​ന്റെ വീ​ട്ടി​ലാ​ണ്​ മോ​ഷ​ണം. ര​ണ്ടു​ദി​വ​സം മു​മ്പ് വീ​ട്ടു​കാ​ർ മ​ണ്ട​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച്​ പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേ​മം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgold stolen
News Summary - The house was broken into and gold ornaments were stolen
Next Story