യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsവേണു
നേമം: യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി തട്ട് വേണു എന്ന വേണുവാണ് (54) അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളിയാണ് ഇയാൾ.
വഞ്ചിയൂർ ഭാഗത്ത് കട നടത്തുന്ന കരമന സ്വദേശിനിക്ക് ഇയാൾ ഒരുലക്ഷം രൂപ കടം കൊടുത്തിരുന്നു. മാസം 10,000 രൂപ പലിശ വാങ്ങുകയും മുഴുവൻ തുകയും തിരികെ വാങ്ങുകയും ചെയ്തു. കൂടുതൽ തുകക്കുവേണ്ടി വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഫോർട്ട് എ.സി എസ്. ഷാജിയുടെ നിർദേശപ്രകാരം കരമന സി.ഐ സുജിത്, എസ്.ഐമാരായ സുനിത് കുമാർ, നിസാറുദീൻ, സി.പി.ഒമാരായ ശ്രീനു, ഹരീഷ്, വനിത സി.പി.ഒ ബിജി എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

