Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപെ​രി​ങ്ങ​മ്മ​ല​യി​ലും...

പെ​രി​ങ്ങ​മ്മ​ല​യി​ലും കേ​ളേ​ശ്വ​ര​ത്തും തെരുവുനായ്ക്കളുടെ ആക്രമണം; 10 പേർക്ക് കടിയേറ്റു

text_fields
bookmark_border
പെ​രി​ങ്ങ​മ്മ​ല​യി​ലും കേ​ളേ​ശ്വ​ര​ത്തും തെരുവുനായ്ക്കളുടെ ആക്രമണം; 10 പേർക്ക് കടിയേറ്റു
cancel
camera_alt

പെരിങ്ങമലയിൽ റോഡുവക്കിൽ പരസ്പരം കടിപിടി കൂടുന്ന തെരുവുനായ്ക്കൾ

നേ​മം: വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങ​മ്മ​ല വാ​ർ​ഡി​ലും പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കേ​ളേ​ശ്വ​രം വാ​ർ​ഡി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തോ​ളം പേ​ർ​ക്ക് ക​ടി​യേ​റ്റു. പരിക്കേറ്റവർ ശാ​ന്തി​വി​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. വെ​ള്ളാ​യ​ണി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന അ​നി​ൽ​കു​മാ​ർ, സു​കു, യോ​ഗേ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ, ത​ങ്ക​മ​ണി, ല​ത, ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മു​മ്പ് ഇ​ണ​ക്കം കാ​ണി​ച്ചി​രു​ന്ന നാ​യ്ക്ക​ൾ ആ​ഹാ​രം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​യെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പെ​രി​ങ്ങ​മ്മ​ല, കേ​ളേ​ശ്വ​രം വാ​ർ​ഡു​ക​ളി​ലും മ​റ്റു​ള്ള സ​മീ​പ വാ​ർ​ഡു​ക​ളി​ലും നാ​യ്ക്ക​ൾ പ​ര​സ്പ​രം ക​ടി​പി​ടി കൂ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. നാ​യ് ശ​ല്യം കു​റ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogbittenattack
News Summary - Street dog attacks, 10 people were bitten
Next Story