Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപ​ള്ളി​ച്ച​ല്‍...

പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന്​ വി​മ​ത​ശ​ല്യം

text_fields
bookmark_border
പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന്​ വി​മ​ത​ശ​ല്യം
cancel

നേ​മം: വി​മ​ത​ശ​ല്യം മൂ​ലം പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ചി​ല വാ​ര്‍ഡു​ക​ളി​ല്‍ ഘ​ട​ക​ക​ക്ഷി​ക​ള്‍ കോ​ണ്‍ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​​ണ്ട്.

കേ​ളേ​ശ്വ​രം വാ​ര്‍ഡി​ലെ പെ​രി​ങ്ങ​മ്മ​ല സു​രേ​ഷി​നെ​യും അ​യ​ണി​മൂ​ട് വാ​ര്‍ഡി​ലെ ഗീ​ത​യെ​യും പാ​ര്‍ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍നി​ന്ന്​ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത​ത് അ​ടു​ത്തി​ടെ​യാ​ണ്. സ​സ്‌​പെ​ന്‍ഷ​ന്‍ ന​ട​പ​ടി​ക​ള​ല്ലാ​തെ വി​മ​ത സ്ഥാ​നാ​ര്‍ഥി​ക​ളെ മ​ത്സ​ര​ത്തി​ല്‍നി​ന്ന്​ പി​ന്തി​രി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

ഏ​ഴാം വാ​ര്‍ഡി​ലെ പ​ത്മ​കു​മാ​രി​യെ​യും എ​ട്ടാം വാ​ര്‍ഡി​ലെ ഐ​ഡ​യെ​യും ദി​വ​സ​ങ്ങ​ള്‍ക്കു​മു​മ്പ് പാ​ര്‍ട്ടി പു​റ​ത്താ​ക്കാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒ​ന്നൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും കോ​ണ്‍ഗ്ര​സ് 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച്​ ജ​യി​ച്ച വാ​ര്‍ഡു​ക​ളാ​ണ്.

അ​തേ​സ​മ​യം കേ​ളേ​ശ്വ​രം വാ​ര്‍ഡി​ല്‍ വി​മ​ത​ന്​ പു​റ​മെ ഘ​ട​ക​ക​ക്ഷി സ്ഥാ​നാ​ര്‍ഥി​ക്കെ​തി​രെ​ക്കൂ​ടി മ​ത്സ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്​ കോ​ണ്‍ഗ്ര​സ്. യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് 21ാം വാ​ര്‍ഡി​ലും ആ​ര്‍.​എ​സ്.​പി 13ാം വാ​ര്‍ഡി​ലും കോ​ണ്‍ഗ്ര​സി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ര്‍ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rebelcongresspallichal
News Summary - rebel issue for congress in pallichal panchayath
Next Story