മഴയും ഇടിമിന്നലും; രണ്ട് വീടുകൾക്ക് നാശം; വീട്ടുപകരണങ്ങൾ കേടായി
text_fields1.ഇടിമിന്നലിനെ തുടർന്ന് വേങ്കൂർ സ്വദേശിനി രമാദേവിയുടെ വീടിെൻറ ചുമർ ഇടിഞ്ഞുവീണ നിലയിൽ 2. ശക്തമായ ഇടിമിന്നലിൽ വീടിെൻറ ഒരു ഭാഗം പൊട്ടിയ നിലയിൽ
നേമം: കഴിഞ്ഞദിവസത്തെ ശക്തമായ മഴയിലും ഇടിമിന്നലിലും വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ വാർഡിൽ വൻ നാശനഷ്ടം. രണ്ടുവീടുകൾക്ക് കേടുപാടുണ്ടായി. 25ഓളം വീടുകളിലെ വീട്ടുപകരണങ്ങൾ നശിച്ചു. മലയം വേങ്കൂർ സൗപർണികയിൽ രമാദേവി, മലയം മുളയറത്തലയ്ക്കൽ സുനിത എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്.
സൺഷേഡിന്റെ സമീപത്തെ ഒരു ഭാഗം ഇടിഞ്ഞുവീണു. സിമൻറ് പാളി അടർന്നുവീണു. വേങ്കൂർ ഭാഗത്ത് വീടുകളിലെ പത്തോളം പേർക്ക് ഷോക്കേറ്റു. ഫ്രിഡ്ജ്, ഫാൻ, ഗ്രൈൻഡർ, മിക്സി, ടെലിവിഷൻ തുടങ്ങിയ നിരവധി വീട്ടുപകരണങ്ങളും വീടുകളുടെ വയറിങ്ങും കത്തി നശിച്ചു. കെ.എസ്.ഇ.ബി മലയിൻകീഴ് സെക്ഷൻ അധികൃതർ എത്തി വീടുകളിലേക്കുള്ള കണക്ഷൻ പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

