വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചാറ്റിങ്; യുവാവ് പിടിയില്‍
text_fieldsമഹേഷ്
നേമം: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചശേഷം അതിലൂടെ പരിചയപ്പെട്ട 15കാരിയുമായി അശ്ലീല ചാറ്റിങ് നടത്തുകയും രഹസ്യമായി സ്ക്രീൻ റെക്കോഡ് നടത്തുകയും ചെയ്ത പ്രതി പിടിയില്‍. അരുവിക്കര കുറുംതോട്ടത്ത് തെക്കുംകര മേലെപുത്തന്‍ വീട്ടില്‍ എം. മഹേഷ് (33) ആണ് പള്ളിച്ചല്‍ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞുവരവേ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിെൻറ പിടിയിലായത്.
ഇയാളുടെ വാട്സ്ആപ് നമ്പറിലേക്ക് പെണ്‍കുട്ടിയുടെ നഗ്നവിഡിയോകള്‍ അയച്ചുകൊടുക്കാന്‍ നിര്‍ബന്ധിച്ചു. അത് നിരസിച്ച പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അയക്കുമെന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് മൂന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ നിർമിച്ചു.
സിറ്റി പൊലീസ് കമീഷണര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നിർദേശ പ്രകാരം സൈബര്‍ പൊലീസ് അസി. കമീഷണര്‍ ശ്യാംലാലിെൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം സി.ഐ പ്രകാശ്, എസ്.ഐ മനു, ഓഫിസര്‍മാരായ വിനീഷ്, സമീര്‍ഖാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

