വീട്ടമ്മയുടെ ആത്മഹത്യ; പൊലീസ് അന്വേഷിക്കും
text_fieldsനേമം: തിരുവനന്തപുരം നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം നടന്നിട്ടുണ്ടോയെന്നതുൾപ്പെടെ കാര്യങ്ങൾ പൊലീസ് അന്വേഷണ വിധേയമാക്കും. നേമം സ്വദേശിയും മുൻ സൈനികനുമായ ബിജുവിെൻറ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ, രണ്ടുദിവസത്തിനുശേഷമായിരുന്നു മരണം.
തീ കെടുത്താനുള്ള ശ്രമത്തിനിടെ, ഇവരുടെ ഭർത്താവിന് സാരമായി പൊള്ളലേറ്റിരുന്നു. ഇയാൾ അടുത്തിടെയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയത്. ദിവ്യയുടെ പ്ലസ് വൺ വിദ്യാർഥിനിയായ മകളുടെയും മറ്റു ബന്ധുക്കളുടെയും വിശദമായ മൊഴി നേമം പൊലീസ് രേഖപ്പെടുത്തും. ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

