Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകാ​മു​ക​നൊ​പ്പം...

കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി തി​രി​കെ​യെ​ത്തി ​

text_fields
bookmark_border
കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി തി​രി​കെ​യെ​ത്തി ​
cancel

നേ​മം: കാ​മു​ക​നൊ​പ്പം സ്ഥ​ലം വി​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ഒ​ടു​വി​ൽ തി​രി​കെ​യെ​ത്തി. ഇ​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം യു​വ​തി​യെ ഒ​ടു​വി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ 28കാ​രി​യാ​ണ് ഒ​രു മാ​സ​ത്തി​നു മു​മ്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. യു​വ​തി​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ക​ര​മ​ന സ്​​റ്റേ​ഷ​നി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി തി​രി​കെ​യെ​ത്തി​യ​ത്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ 35കാ​ര​നാ​യ യു​വാ​വു​മൊ​ത്താ​ണ് യു​വ​തി നാ​ടു​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി​യ​തും സ്ഥ​ലം​വി​ട്ട​തും. ഒ​ടു​വി​ൽ ഒ​രു മാ​സ​ത്തി​നു ശേ​ഷം യു​വ​തി തി​രി​കെ​യെ​ത്തു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ഇ​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​യി ഭ​ർ​ത്താ​വി​ന് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ യു​വ​തി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamElope
News Summary - married woman eloped with lover came back home
Next Story