Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ

text_fields
bookmark_border
വീട് കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ
cancel
camera_alt

സുധീർ (41)

നേമം: വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി നേമം പൊലീസിന്‍റെ പിടിയിലായി. കാരയ്ക്കാമണ്ഡപം കടത്തറ വിളാകത്ത് ചാനൽക്കര വീട്ടിൽ കറുപ്പായി സുധീർ എന്ന് വിളിക്കുന്ന സുധീർ (41) ആണ് പിടിയിലായത്. ഒക്ടോബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം.

ഊക്കോട് സ്വദേശി കൃഷ്ണനുണ്ണിയുടെ വീട് കുത്തിത്തുറന്ന് എൽ.ഇ.ഡി ടി.വി ഡി.വി.ഡി പ്ലെയർ തുടങ്ങിയ ഉപകരണങ്ങളും 1,000 രൂപയോളം വരുന്ന നാണയത്തുട്ടുകളുമാണ് ഇയാൾ കവർന്നത്. അന്വേഷണം നടന്നു വരുന്നതിനിടെ ബാലരാമപുരം പൊലീസ് ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഊക്കോട് നടന്ന മോഷണത്തിൻറെ ചുരുളഴിഞ്ഞത്.

മോഷണ വസ്തുക്കൾ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബാലരാമപുരം, മാരായമുട്ടം സ്റ്റേഷനുകളിൽ നിരവധി കേസുകൾ പ്രതിക്കെതിരേയുണ്ട്. സി.ഐ രഗീഷ് കുമാർ, എസ്.ഐ പ്രസാദ്, എ.എസ്.ഐ പത്മകുമാർ എന്നിവർ ഉൾപ്പെട്ട സംഘം കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NemamburglaryHome burglaryarrested
News Summary - Home burglary Defendant arrested
Next Story