Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺ​ൈലൻ ഭക്ഷണവിതരണത്തിനിടെ പരിചയ​​െപ്പട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഓൺ​ൈലൻ ഭക്ഷണവിതരണത്തിനിടെ പരിചയ​​െപ്പട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ്​ അറസ്റ്റിൽ
cancel

നേമം: ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭക്ഷണവിതരണ കമ്പനി ജീവനക്കാരൻ അറസ്​റ്റിൽ. ബീമാപ്പള്ളി യു.പി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അർഷാദ് (23) ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ്​ ഇയാളെ പിടികൂടിയത്​.

തിരുമല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

പെൺകുട്ടിയെ ഇയാൾ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പൂജപ്പുര സി.ഐ ആർ. റോജ്, എസ്.ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Food delivery boy arrested for allegedly raping girl
Next Story