Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightനേ​മം നഗരത്തിൽ...

നേ​മം നഗരത്തിൽ തീപിടിത്തം

text_fields
bookmark_border
നേ​മം നഗരത്തിൽ തീപിടിത്തം
cancel
camera_alt

ചാ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ​വ​ർ ടൂ​ൾ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ

ചാലയിൽ ടൂൾസ് കടയിൽ തീപിടിത്തം

നേ​മം: ചാ​ല​യി​ൽ ടൂ​ൾ​സ് ക​ട​യി​ലു​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30 നാ​യി​രു​ന്നു സം​ഭ​വം. ആ​ര്യ​ശാ​ല​യി​ൽ ടൂ​ൾ ആ​ൻ​ഡ്​ ടൂ​ൾ എ​ന്ന പ​വ​ർ ടൂ​ൾ സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്തം. ക​ട​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗം തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​പി​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സി​ൽ നി​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശ്ര​മി​ച്ച​തി​ന്റെ ഫ​ല​മാ​യി​ട്ടാ​ണ് മ​റ്റു​ള്ള ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ച​ത്.

ആര്യശാലയിൽ വീട് കത്തി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

നേ​മം: ആ​ര്യ​ശാ​ല ന​ന്ദാ​വ​നം തെ​രു​വി​ൽ ഇ​രു​നി​ല വീ​ടി​നു മു​ക​ൾ ഭാ​ഗ​ത്ത് തീ​പി​ടി​ച്ച് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ഹൗ​സ് ന​മ്പ​ർ 75ൽ ​മൂ​ർ​ത്തി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ക്കാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്​ മൂ​ലം തീ ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​വി​ടെ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ്റ്റൗ, ​വാ​ഷി​ങ്​ മെ​ഷീ​ൻ, വാ​ട്ട​ർ പ​മ്പ്, 250 ലി​റ്റ​ർ വാ​ട്ട​ർ ടാ​ങ്ക്, ഇ​ല​ക്ട്രി​ക് സോ​ക്ക​റ്റ്, പ്ലാ​സ്റ്റി​ക് ടാ​പ്, മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം, വാ​ട്ട​ർ പ​മ്പ് മു​ത​ലാ​യ​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്ത് ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തി​ലേ​ക്ക് തീ ​പ​ട​രാ​ത്ത​ത് വ​ൻ അ​ത്യാ​ഹി​ത​മൊ​ഴി​വാ​ക്കി. ചൂ​ടു​പി​ടി​ച്ച സി​ലി​ണ്ട​ർ സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി.

ആ​ര്യ​ശാ​ല സ്വ​ദേ​ശി മൂ​ർ​ത്തി​യു​ടെ ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗം

ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ രാ​മ​മൂ​ർ​ത്തി, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷാ​ജി​ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു യൂ​നി​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsFireNemam City
News Summary - Fire in Nemam city
Next Story