Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഗുണ്ടാപ്പക; യുവാവിനെ...

ഗുണ്ടാപ്പക; യുവാവിനെ വെട്ടിയയാള്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

അ​ജി​ത്ത്‌

നേ​മം: ഗു​ണ്ടാ​പ്പ​ക​യെ തു​ട​ര്‍ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാം പ്ര​തി അ​റ​സ്റ്റി​ല്‍. മ​ണ​ക്കാ​ട് എം.​എ​സ്.​കെ ന​ഗ​ര്‍ സ്വ​ദേ​ശി ന​ന്ദു എ​ന്ന അ​ജി​ത്ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ല്‍സ​മ​യ​ത്താ​ണ് സം​ഭ​വം. മേ​ലാം​കോ​ട് സ്വ​ദേ​ശി സ​ജീ​വി​നാ​ണ്​ (37) വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മേ​ലാം​കോ​ട് ഭാ​ഗ​ത്തു​ള്ള ഒ​രു വീ​ടി​നു സ​മീ​പം നി​ല്‍ക്കു​മ്പോ​ഴാ​ണ് ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘം വെ​ട്ടു​ക​ത്തി​യു​മാ​യി സ​ജീ​വി​നെ ആ​ക്ര​മി​ക്കു​ന്ന​ത്. സം​ഘ​ത്തി​ല്‍ അ​ഞ്ചു​പേ​രു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എം.​എ​സ്.​കെ ന​ഗ​റി​ല്‍നി​ന്നാ​ണ് പ്ര​തി​യെ നേ​മം സി.​ഐ ര​ഗീ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ മ​ധു​മോ​ഹ​ന്‍, പ്ര​സാ​ദ്, ഷി​ജു എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsAttack
News Summary - Enemity-The man who slashed the youth was arrested
Next Story