Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനടുത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ ആക്രമിച്ചവർ അറസ്റ്റിൽ 

text_fields
bookmark_border
arrested
cancel
camera_altഅറസ്റ്റിലായ പ്രതികൾ

നേമം: വീടിനു സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധംമൂലം യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുളിയറക്കോണം മണ്ണറക്കുഴി ഉഷാ ഭവനിൽ രാഹുൽ എന്നുവിളിക്കുന്ന ഇന്ദ്രജിത്ത് (20), വിളപ്പിൽ ചപ്പാത്തുമുക്ക് ചിറകിൽ തുണ്ടുവിള വീട്ടിൽ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ ആറിന് വൈകുന്നേരം 7.30നായിരുന്നു സംഭവം. കരുവിലാഞ്ചി സ്വദേശി ബൈജുവിനെ (30) ആണ് ഇവർ ആക്രമിച്ചത്. വീടുകയറിയുള്ള ആക്രമണത്തിൽ ബൈജുവിന്‍റെ കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റു. ഇയാളുടെ രോഗിയായ പിതാവിനെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചപ്പാത്ത്, മൈലാടി ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ വിളപ്പിൽശാല പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crime news arrest in nemom
Next Story