Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമോഷ്​ടാവ് തീവെട്ടി...

മോഷ്​ടാവ് തീവെട്ടി ബാബുവും കൂട്ടാളിയും പിടിയിൽ

text_fields
bookmark_border
മോഷ്​ടാവ് തീവെട്ടി ബാബുവും കൂട്ടാളിയും പിടിയിൽ
cancel

നേ​മം: കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് തീ​വെ​ട്ടി ബാ​ബു​വി​നെ​യും കൂ​ട്ടാ​ളി​യെ​യും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ഷാ​ഡോ ടീം ​പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള കൊ​ല്ലം ഉ​ളി​യ​നാ​ട് വി​ല്ലേ​ജി​ൽ പൂ​ത​ക്കു​ളം കു​ള​ത്തൂ​ർ​കോ​ണം ന​ന്ദു ഭ​വ​നി​ൽ തീ​വെ​ട്ടി ബാ​ബു എ​ന്നു വി​ളി​ക്കു​ന്ന ബാ​ബു (62), കൂ​ട്ടാ​ളി ക​ളി​യി​ക്കാ​വി​ള കോ​ഴി​വി​ള​യി​ൽ അ​ബ്​​ദു​ൽ റ​ഫൂ​ക്ക് (24) എ​ന്നി​വ​രെ​യാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

പൂ​ജ​പ്പു​ര അ​ൻ​വ​ർ ഗാ​ർ​ഡ​ൻ​സി​ന് സ​മീ​പം ശ്രീ ​വീ​ട്ടി​ൽ റി​ട്ട. ഐ.​ആ​ർ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​െൻറ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ജൂ​ൈ​ല ഒ​മ്പ​ത്​ മു​ത​ൽ മൂ​ന്നു​ദി​വ​സം വീ​ട്ടി​ൽ ആ​ളി​െ​ല്ല​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ മോ​ഷ്​​ടാ​ക്ക​ൾ വീ​ടി​െൻറ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി സ്വ​ർ​ണ​വും വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്​​ട​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ല്‍റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ മാ​ർ​ച്ചി​ൽ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​െൻറ മ​ണ​ക്കാ​ടു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സി​െൻറ ഗേ​റ്റ് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്ടി​വ സ്കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച​തും ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ക്കി​െൻറ വീ​ട്ടി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ്​​ടി​ച്ച​തും ഇ​വ​രാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യു​മെ​ന്ന് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Babu and his accomplice arrested
Next Story